1

Monday, November 25, 2013

തലയില്ലാത്ത പ്രണയവും തലകെട്ടില്ലാത്ത കവിതകളും

author: ജിഷാര്‍
1  എന്‍റെ പ്രണയം
മഴയായി പെയ്തിറങ്ങി
പുതു മഞ്ഞിനൊട് കൂടെ നിയ്യും നനഞ്ഞു
ഇന്നെന്‍റെ വിരഹം ഇടിയായി മുഴങ്ങി
വിത്തുകള്‍ മുളപൊട്ടി
നീ മാത്രമായിരുന്നു ചെവി പൊത്തിയിരുന്നത്
......

2അവ്ഹ്ടംഹ്ര്‍ദം വിരിച്ചു
പ്രണയത്തില്‍ നാം കടന്നപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല
വിരഹമാണെന്നെ ഭോഗിക്കുന്നതെന്ന്
------------
3ചക്രവാളത്തിലേക്ക്
നീ കൈ ചൂണ്ടിയപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല
അസ്തമിക്കുന്നത് നമ്മുടെ
പ്രണയമായിരുന്നെന്ന്
----------
 നിന്നിലേക്കുള്ളവയി
വഴി തെറ്റിയായിരുന്നില്ല നാം കണ്ടു മുട്ടിയത്
നാം നമ്മിലേക്ക് വഴി വെട്ടുകയായിരുന്നു ...
എന്നിട്ടും വാകപൂത്ത ഈ നാളില്‍ വഴികളില്‍ നീണ്ട അസാന്നിധ്യം .....
എവിടയായിരുന്നു നിനക് നിന്നിലേ എന്നയും പ്രണയത്തേയും .....
നമ്മൂട പ്രണയവും
അക്ഷരങ്ങളും അപൂര്‍ണമാണ്......
------------
5 Love never start in the rays of raising sun to set in the evening...
I keep ma love in the hand of wind...
It always embarrassing me...
എനിക് പ്രണയമെന്നാല്‍ അവള്‍ മാത്രമാണ്
എന്‍റെ 'നീലാംബരി '

---------


Friday, November 22, 2013

ഉന്‍മാതത്തിന്‍റെ ...........

author: al

ഞാന്‍, നാളിതുവരെ ഉന്‍മാദത്തിന്‍റെ ഉറകത്തിലായിരുന്നു
എന്നെ ഉണര്‍ത്താന്‍ വന്നവരെയെല്ലാം ഞാന്‍ ...
ഒരു ഉറങ്ങുന്ന  കുട്ടിയുടെ  ശാഠ്യത്തോടെ കാട്ടി
ചിലരെ അടിച്ചു ചിലരെ തോഴിച്ചു എല്ലാവരെയും
തെറിയും  പറഞ്ഞു അട്ടിവിട്ടു ...
ചിലര്‍ സഹതാഭം കൊണ്ട് വിത്തുമ്പി ചിലര്‍ കരഞ്ഞു
കിക്കവരും ദേഷ്യത്തോടെ ശബിച്ചും പോയി
അതില്‍ ഉറ്റവരും ഉടയവരും പിതാകളും
ഗുരുക്കളും  വഴിപോകരും ഉണ്ടായിരുന്നു .
അവരുടെ ശാബങ്ങള്‍ എന്‍റെ തലക്കുമുകളില്‍
ഉരുണ്ടു കൂടി ഞാന്‍ ഉണരുന്നതും കാത്തു കിടന്നു
അവയില്‍ നിന്നും ഉറ്റിവീണ തുള്ളികള്‍
വീണെന്‍റെ ശരീരവും മനസും  വിവരവും
വികൃതമായിരിക്കുന്നു ....
എനിയും ഞാന്‍ ഉറങ്ങട്ടെ മരണം വരെകെങ്കിലും
മരണം ഭൌതിക ലോകത്തില്‍
സ്വാതന്ത്രത്തിന്‍റെ പരമ രൂപമാണല്ലോ .. 

Thursday, November 21, 2013

എന്‍റെ പ്രണയം

author:ജിഷാര്‍


ഭൂതം

അലയുകയായിരുന്നില്ല എന്നാലും
 എന്തിനെയോ തേടുകയായിരുന്നു
ഓരോ വഴിയും നയിച്ചത് എങ്ങുമെത്താത
മറ്റൊരു വഴിയിലേക്കായിരുന്നു .
ആ വഴികളിലെവിടെവച്ചോ
നിന്‍റെ ശ്വാസം എന്നിലേക്ക് ലയിച്ചു
ഞാന്‍ പലപ്പോയും
ഉന്‍മാദത്തിലായിരുന്നു
അതിനായി ശ്വാസത്തിന്‍റെ ഉടമയെ
ഞ്ജന്‍ വിളിച്ചു ചോദിച്ചില്ല
എനിക്ക് എന്നിലെ നിന്നെയും
നിന്നക്ക് നിന്നിലെ എന്നെയും
സഷ്ടമായ ദിവസം നാം
ആ വാകമരചോട്ടില്‍
ഒരുമിച്ചിരിക്കുകയായിരുന്നു
നിന്നിലെ തന്നെയും
എന്നിലെ നിന്നയും തേടി
നാം വീണ്ടും നടന്നു
കൊല്ലവര്‍ഷം 1188 മിഥുനം 19

വാകമരം അവിടെ തന്നെ ഉണ്ടായിരുന്നു
നിന്‍റെ സാനിധ്യം അല്ലാതെതെല്ലാം
ഞാന്‍ അറിഞ്ഞു
എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ് കൂടി
ആത്മാവേ .............
അതിനെ നോവിക്കരുത് .
ഹൃദയത്തെ നോക്കി ഞാന്‍ യാജിച്ചു
ഹൃദയമില്ലാത്ത ആത്മാവ് ഒന്നും പറഞ്ഞില്ല
മുള്ള്‍ കൊണ്ട മുറിവിലൂടെ
രക്ത തുള്ളിയാണ് പറഞ്ഞത്
"നിന്‍റ കണ്ണ്‍ നിറഞ്ഞിരിക്കുന്നു " എന്ന്‍
നിറം മങ്ങിയ ആ ചുവന്ന പുഷ്പത്തിലൂടെ
ഒലിച്ച് ഭൂമിയില്‍ പതിക്കുന്നതിന് മുംബ്
ആ രക്ത്തതുള്ളി കരഞ്ഞതെന്തിനാ?
ആരുടെ അസാന്നിദ്ധ്യമാണ്
ആ കാലം നല്‍കുന്നത്


വര്‍ത്തമാനം


നീ പറഞ്ഞ കാരണങ്ങളൊന്നും
എനിക്ക് മനസിലായില്ല
എങ്കിലും ഞാന്‍ കേട്ടിരുന്നു
എന്‍റെ മാത്രം നഷ്ടങ്ങളാണ്
കണക്ക് വെച്ചത് എന്ന്‍
വൈകി എപ്പോയോ മനസിലായി
തിരിച്ച് വിളികണമെന്നുണ്ടായിരുന്നു
എനിക്ക് നിന്നെ
ശബ്ദം തൊണ്ടയില്‍ വച്ച്
ആത്മഹത്യ ചെയ്തു
ഞാന്‍ വിളിച്ചത് നീ കേട്ടില്ല
കണ്ണുനീര്‍ മാത്രമായിരുന്നു
മടികൂടാതെ പുറത്തു വന്നത്
തിരിഞു നോകാത്തതിനാല്‍
നിയ്യത് കണ്ടതുമില്ല
കൊല്ലവര്‍ഷം 1188 കര്‍കിടകം 7
തിരിച്ചു വിളികാഥ തിനാലും
തിരിഞു നോക്കാത്തതിനാലും
നാം പിരിയാന്‍ ധാരണയായി
മറ്റു കാരണങ്ങളെ മറന്നു
കളയുവാനും തീരുമാനിച്ചു
വഴിതെറ്റി യായിരുന്നില്ല നാം
കണ്ടു മുട്ടിയത്
നാം നമ്മിലെത്തിയ
വഴി പിയച്ച  പതികരായിരുന്നു
 ആ വാകമരചോട്ടില്‍ നാം പിരിയാന്‍ നിന്നപ്പോള്‍
ഞാന്‍ കരഞ്ഞിരുന്നില്ല
നീ കരഞ്ഞിരുന്നുവോ .......?
വാക അന്നും പൂത്തിരുന്നു
നാം പിരിയുകയാണെന്ന്
അറിയുന്ന തുച്ഛം
ജീവനുകളില്‍
ഒന്നാണ്
ആ വാകമരവും
ഞാന്‍ സ്വപ്നങ്ങളിലേക്കും
നീ യാദാര്‍ത്യത്തിലേക്കും
ഓടിമറയുന്നത് കണ്ട്
ആ വാക കരഞ്ഞിട്ടുണ്ടാവണം


വര്‍ത്തമാനത്തിലെ ഭാവി

നമുക്ക് നമ്മുടെ സ്വപ്നങ്ങളെ
കുഴിച്ച് മൂടേണ്ട
നമുക്കവയെ പറത്തിവിടാം
(അല്ലെങ്കിലും യദാര്‍ത്യത്തിന്റെ ഗുരുതാഗര്‍ഷണമില്ലാത്ത
അവക്ക് അപ്പൂപ്പന്‍ താടി യോടനല്ലോ സാമ്യം )
എന്നെങ്കിലും മേഘങ്ങളെ പുനര്‍ന്നാലോ ?
എനിയുമൊരു കര്‍കിടകത്തില്‍
നമ്മിലേക്ക് തന്നെ പെയ്തിറങ്ങിയാലോ ?
ശവപ്പെട്ടി ചെറുതായിരിക്കണം
ഓര്‍മകളെ അതില്‍ കുത്തി നിറക്കണം
വിരഹത്തെ അതില്‍ കടക്കാന്‍ അനുവതിക്കരുത്
ഓര്‍മകള്‍ മാത്രം മതി
പെട്ടിയുടെ മുകളില്‍ വാകയുടെ
പൂകള്‍ വിതരണം
ബലി സമര്‍പ്പിക്കുമ്പോള്‍
കണ്ണുകള്‍ നിറയരുത്
കൂട്ടുകാരീ .............
കണ്ണു നീരിന്‍റെ നനവ് ഓര്‍മകളുടെ
നിദ്രയെ ശല്യപ്പെടുത്തുമോ എന്നു ഞാന്‍
ഭയക്കുന്നു
അസ്ഥിതറയിലെ വിളക്ക്
കെട്ടുപോകാതെ നോക്കണം
നമ്മുടെ ഓര്‍മകള്‍ക്ക്
അന്യോന്യം കണ്ടു പുണരാനുള്ളതാണ്


ഭാവി ( പ്രതീക്ഷ)


"എന്‍റെ പൊട്ടകാമുകീ ................"
നീ കണ്ണുതുറക്കുക
നിന്‍റെ മടിയില്‍ കിടന്നുകൊണ്ട്
നമുക്ക് മരിച്ച് ജനിക്കണം
സങ്കല്പങ്ങള്‍ മാത്രമുള്ള
യദാര്‍ത്യത്തിന്റെ കൈയ്യത്താത്ത
ഒരിടത്ത് ജനികണം നമുക്ക്വിശ്രമിക്കുന്നതിന് മുംബ്
നമുക്ക് ചെയ്തു തീര്‍കനുള്ള
ജോലികള്‍ ഏറയാണ്


നമ്മെ അകറ്റിയ മതങ്ങളെ
നമുക്ക് കഴുത്ത് ഞെരിച്ച് കൊല്ലണം
നമ്മെ വേട്ടയാടിയ ഓര്‍മകളുടെ
ഭൂതത്തെ ചുട്ടരിക്കണം


യദാര്‍ത്യങ്ങള്‍ അതിക്രമിച്ച്
കടക്കാതിരിക്കാന്‍
നല്ലൊരു വേലി കെട്ടണം
ഞാന്‍ നിന്‍റെ മടിയില്‍
തലചായ്ച്ച് കിടക്കുമ്പോള്‍
നമ്മെ അകറ്റാന്‍ നാം കണ്ടുപിടിച്ച
കാരണങ്ങളെ ഓര്‍ത് ഓര്‍ത്ത്
ചിരിക്കണം
സദാജാരത്തെ നോക്കി  പല്ലിളിക്കണം
യദര്‍ത്യത്തെ നോക്കി കൊഞ്ഞനം കാട്ടണം
എന്നിട്ട് നമുക്ക്
മരിക്കുവോളം പ്രണയിക്കണം
പ്രണയികുവോളം ജീവിക്കണം
ജീവികുവോളം പ്രണയിക്കണം
സ്വപ്നങ്ങളെ പെറ്റ്കൂട്ടണം
അവയെ പാലൂട്ടണം
നമ്മുടെ പ്രണയത്തില്‍
അവ ഓടികളിക്കണം
രാവിന്‍റെ പുത്രീ ...
നീ ഉറങ്ങാതിരിക്കുക
നക്ഷത്രങ്ങള്‍ ചിരിക്കുന്ന
ആ രാവില്‍ എന്നെ പ്രതീക്ഷിചുകൊള്‍ക
ഞാനും എന്‍റെ പ്രണയവും ഉറങ്ങട്ടെ
നിന്‍റെ ചുണ്ടുകള്‍ താരാട്ട് പടെട്ടെ


അവള്‍

 author: ജിഷാര്‍
രണ്ട് പുരുഷന്മാരുടെ കൈ പിടിച്ച് മദ്ധ്യത്തിലായി ഒരു സ്ത്രീ നടക്കുന്നത് കണ്ടു . ഒരുവന്‍ അവളോടു ചോദിച്ചു " നീ എന്താണ് ഇത്ര വിറക്കുന്നത്? മഞ്ഞ് പെയ്യാന്‍ തുടങ്ങീട്ടില്ലലോ ?"
അവളുടെ മുഖം വിളറി . അനന്തരം രണ്ടാമത്തെ പുരുഷന്‍ ചോദിച്ചു " മഞ്ഞുകാലമായതിനാലാണോ? നിനക്കു പനിക്കുന്നുവോ? അവളുടെ മുഖം തുടുത്തു . ... 

Monday, November 18, 2013

പ്രാര്‍ഥന

author:അഖില്‍ കോട്ട

എന്നെ ജയിപ്പിക്കണേ അവള്‍ തോറ്റോട്ടെ
എന്നെയും അവളെയും ജയിപ്പിക്കണേ
ഞാന്‍ തോല്‍കുമെങ്കില്‍ അവനും തോല്‍കെട്ടേ
പ്രാര്‍ത്തിക്കാന്‍ ഓരോരുത്തര്‍കും
ഓരോ കരണങ്ങളുണ്ട് .

ലൈക്

author: അഖില്‍ കോട്ട

ലൈക് , ഷെര്‍ , പോസ്റ്റ് ക
മെന്‍റ്
അങ്ങനെ പോകുന്നു
കാലത്തിന്‍റെ വികൃതികള്‍

പ്രണയിക്കുന്നവരോട്

author : അഖില്‍ കോട്ട

മതം നോകുക
ജാതി നോകുക
കുടുംബകാരെ നോക്കുക
എന്നിട്ട് ഒളിച്ചോടുക
അവര്‍ വന്ന്‍ വിളിച്ചോളും .......