1

Sunday, September 29, 2013

@ ലാസ്റ്റ്

ഒടുവില്‍ യുദ്ധം അവസാനിക്കുകയും ഞാന്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു .....
   

Saturday, September 28, 2013

ആത്മാവിന്‍റെ പ്രണയം

മേഘങ്ങള്‍ ഭൂമിയേ പുണര്‍ന്ന് കൊണ്ട് കടന്നു പോയിക്കൊണ്ടിരുന്ന ഒരു വര്‍ഷ കാല രാത്രിയില്‍ ഒരു മലംചെരുവിലെ ഒരു കുടിലില്‍ ഞങ്ങള്‍ ആത്മാവിന്‍റെ
പ്രണയത്തെ അറിയുകയും അത് ഞങ്ങളുടെ ആത്മാവിനെ ആകാശ ഭൂമികള്‍ക്ക് മുകളില്‍ ഉയര്‍ത്തിയതുമായ ഒരവസരത്തില്‍
അവള്‍ എന്നോടു പറഞ്ഞു " ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു "
ഞാന്‍ ചോദിച്ചു "എന്‍റെ വിരൂപമായ ഈ ശരീരത്തെയോ ?"
അല്ല
എന്‍റെ ദുഷിച്ച സൊഭാവത്തെയോ?അല്ല
എന്‍റെ ആത്മാവിനെയോ
അല്ല
പിന്നെ എന്തിനെയാണ് ?
ഞാന്‍ അകപ്പെട്ട ഈ ചുഴിയുടെ അഗാധതെയെ...........

Creative Commons License This work is licensed under a Creative Commons 

യുദ്ധ കാലത്തിനുശേഷം..


ഫാക്ടറിയില്‍ നിന്നുള്ള നീണ്ട സൈറണ്‍ കേട്ട് അയാള്‍ യാന്ത്രികമായ തന്‍റെ ജീവിതത്തിലേക്കുന്നര്‍ന്നു . ക്ഷീണിച്ചല്‍പ്പം മുമ്പേ അയാള്‍ അ കിടക്കയിലേക്ക് വീണിട്ടേയുളൂ എന്നയാള്‍ക്ക് തോന്നി . വിസ്തൃതി കുറഞ്ഞ ആകെ കരിപ്പിടിച്ച ഇരുണ്ട കുടിലില്‍ അയാളും ഭാര്യയും മാത്രമാണ് താമസം .ആ കുടില്‍ പോലെ ഗ്രാമം മുഴുവന്‍ കട്ടിക്കൂടിയ പുക പിടിച്ചു കിടക്കുകയാണ് , ആ ഫാക്ടറി ഗ്രാമം മുഴുവന്‍ ഇതുപോലത്തെ കുടിലുകളാണ് , അതിലെല്ലാം ഒന്നോരണ്ടോ മനുഷ്യരും അവരുടെ ദീനവും രോധങ്ങളും മായിരുന്നു .
അയാള്‍ക്ക് കുടിക്കാന്‍ ചായ വേണമായിരുന്നു . തന്‍റെ കിടക്കയില്‍ തളര്‍ന്നുറങ്ങുന്ന ഭാര്യയേ നോക്കി മനസില്‍ ഫ്രാക്ഷന്‍ ഓഫ് സെകണ്ടുകളില്‍ സഹാനുഭൂതിയും മടിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍കോടുവില്‍ സ്വയം ചായ നിര്‍മിച്ചു കഴിക്കാം എന്ന തീരുമാനത്തിലെത്തി ; കടിയുടെ കാര്യവും അത് തന്നെയാക്കി

ശേഷം കരിയിലും ചളിയിലും കുതിര്‍ന്ന തന്‍റെ യൂണിഫോം തന്‍റെ ശരീരത്തിലേക്ക് വലിച്ചു കയറ്റി വാതില്‍ തുറന്ന്‍ നിരത്തിലേക്കിറങ്ങി ; ഫാക്ടറി ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.അയാള്‍ നടന്ന കല്‍പാതകള്‍ ക്കിരുവശത്തുമുള്ള കുടിലുകളുടെ വാതിലുകള്‍ ആ നിരത്തിലേക്ക് തുറക്കുകയും അയാളെ പോലുള്ള ആളുകള്‍ അതേ ലക്ഷ്യവുമായി ജോംബികളെ(zombi ) പോലെ നടന്നു തുടങ്ങുകയും ചെയ്തുകൊണ്ടിരുന്നു .
.
അയാള്‍ തല ഉയര്‍ത്തുകയും എന്നും എപ്പോയും ചെയ്യാറുള്ളതുപോലെ പടിഞ്ഞാറന്‍ പര്‍വത കെട്ടിലേക്ക് നോക്കി . അവിടെ ആകാശത്തിന്‍റെ പടിഞാറന്‍ അരിക്കില്‍ ഒരു പ്രഭാദത്തിന്‍റെ പ്രകാശത്തെ നോക്കുകയും ചെയ്തു. ഗ്രാമീണര്‍ എപ്പോയെങ്ങിലും തല ഉയര്‍ത്തുമെങ്കില്‍ അതാ പ്രകാശത്തെ ദര്‍ശിക്കാനായിരിക്കും .അവിടുന്നങ്ങോട്ട് അന്തരീക്ഷത്തെ മൂടുന്ന കരി മേഘങ്ങള്‍ തുടങ്ങുകയാണ് . അത് ആ ഗ്രാമത്തെ ആകേ ഇരുളിലിലാഴ്ത്തുകയും ചെയ്യുന്നു . ആ ഗ്രാമത്തിന്‍റെ അത്ര്‍തികള്‍ അവരുടെ ഐതീഹ്യമായിരുന്നു അതിനപ്പുറം പ്രകാശമുള്ള ലോകമുണ്ടെന്നും ഞങ്ങള്‍ക്ക് പ്രകാശമുള്ള ഇന്നലെ ഉണ്ടായിരുന്നെന്നും അവരുടെ വിശ്വാസങ്ങളായിരുന്നു . തങ്ങളുടെ ഭൂതകാലത്തെ കുറിച്ച് പറയാന്‍ അവര്‍ക്ക് ഒരായിരം നാവായിരുന്നു.
അവരുടെ ചരിത്രം വാഴ്മോയിയായ് പടര്‍ന്ന് നുണകള്‍ക്കുക്കും അതിഷോക്തിക്കും ഇടയില്‍നിന്ന് സത്യത്തെ ചികഞ്ഞെടുക്കാനാവതതായിരുന്നു അവരുടെ ആ ഭൂതകാലത്തില്‍ ജീവിച്ചിരുന്നതായി ഏതാനും പേരേ ആ ഗ്രാംത്തില്‍ ഇന്നൊള്ളൂ .. അവരാണെകില്‍ ഈ കഥകളിലും ജീവിതത്തിലും തല്‍പര്യമില്ലത്തവരായിരിക്കുന്നു പക്ഷെ അവരുടെ വികാസം പ്രാഭിച്ചിരുന്ന പേശികള്‍ നോക്കി ഗ്രാമീണര്‍ തങ്ങല്‍കുണ്ടായിരുന്ന ശക്തിയേ ഓര്‍ത്ത് ഉല്‍കിടിലം കൊണ്ടിരുന്നു .
കുനിക്കപ്പെട്ട കഴുത്തുകളോടെകൂടെയാണ് അയാള്‍ അച്ചില്‍ വര്‍ക്കപ്പെട്ടതെന്ന് തോന്നും വിധം അയാള്‍ തല ഉയര്‍ത്തി നോക്കാന്‍ പ്രയാസപ്പെട്ടു ..ഫാക്ടറിയില്‍ എത്തിയപ്പോള്‍ ഇന്നലെ എന്തോ അചിവ്മെന്‍റ് ഉണ്ടായത്തിന്‍റെ ആഘോഷം ഇനിയും നിര്‍ത്തിയില്ല. അതിനെക്കുറിച്ച് യുവാക്കല്‍ എന്തൊക്കെയോ ബടായി പറയുന്നു . അയല്‍ക്കാകെ ദേഷ്യം വന്നെങ്കിലും തന്‍റെ ജോലിസ്ഥലം ലക്ഷമാക്കി അയാള്‍ നടന്നു . യുവാക്കളോട് അയാള്‍ക്ക് പുച്ഛമായിരുന്നു . അരാഷ്ട്രീയ ജീവികള്‍ . യുവള്‍ അയാളെ മാംസപേശികളില്‍ നോകി മാത്രം ഭയപ്പെട്ടു .
ഒരുകാലത്ത് ഉന്നത നിലവാരത്തിലുള്ള പ്രൊഡക്ടുകള്‍ ഇറക്കിയിരുന്ന കമ്പനി ആയിരുന്നു ഇത്. ഇന്നും അതെനിലവാരം പുലര്‍ത്തുന്നു . പക്ഷേ ലോകനിലവാരം ഒരുപാട് മാറിപ്പോയ്യെന്നു മാത്രം . ഓരോന്നാലോചിച്ച് ഇരുമ്പില്‍ മഴു കൊണ്ട് ആഞ്ഞടിക്കുംബോയാണ് മാനേജര് തന്നെ നോക്കുന്നത് കണ്ടത്. അയാള്‍ മാനേജെറെ വിശുചെയ്തു . മൂപ്പര്‍ ഒരുതരം വല്‍സല്യത്തോടെ നോക്കുക മാത്രം ചെയ്തു. അയാള്‍ മനസില്‍ മന്ത്രിച്ചു "ഞങ്ങളുടെ മാനേജര്‍" . ഫാക്ടറിയേ വിജയത്തിന്‍റെ കൊടുമുടികള്‍ തീര്‍ത്തിരുന്ന മനുഷന്‍ .. യുദ്ധകാലത്ത് ഫാക്ടറി തകര്‍ന്ന ശേഷം അതിനെ ഉയര്‍ത്താന്‍ പലതും ചെയ്തുനോക്കി ,പാവം . ഒന്നും വിജയിച്ചില്ല . പലരും അയാളെ കുറ്റപ്പെടുത്തുന്നുണ്ടാവണം . പക്ഷേ അവര്‍കോന്നും അറിയില്ല ആ മനുഷ്യനെ. ഫക്ടോറിയുടെ അവസ്ഥ അതുപോലെ പ്രതിഫലിച്ചിട്ടുണ്ട് അയാളുടെ ശരീരത്തില്‍ വയറും ചാടി നരകേറി മെലിഞ് ഒരു കൊലമായിരിക്കുന്നു
അയാളോടുള്ള സ്നേഹമാണ് ഈ പണിക്കാരെയെല്ലാം കമ്പനിയോട് ചേര്‍ത്തുനിര്‍ത്തുന്നത് . അയാള്‍ അവരെയും സ്നേഹിക്കുന്നു മനസിലാക്കുന്നു , ഞാനും കാരണം അവെരെല്ലാം വര്‍ക്ക് ചെയ്യുന്നത് ഞാന്‍ എന്ന ഫാക്ടറിയിലല്ലേ ....

Creative Commons License This work is licensed under a Creative Commons Attribution 3.0 Unported License

അതിരുകള്‍


ഒരിക്കല്‍ കൂടി ഈ പരന്നു കിടക്കുന്ന മലനിരകളില്‍ സൂര്യന്‍
അസ്തമിക്കുന്നത് കാണണം എന്നുണ്ടായിരുന്നു , അതിയായി . കുഞ്ഞായിരുന്നപ്പോള്‍ ഉപ്പയോടൊപ്പം പലതവണ ഇതിലെ പോയതാണ് . അങ്ങകലെ പര്‍വത കെട്ടില്‍ സൂര്യന്‍ അസ്തമിക്കുന്ന ആ ചുവന്ന സയാന ങ്ങള്‍ എത്ര സുന്ദരമായിരുന്നു . ഈ യാത്ര ഞാനൊരു കുഞ്ഞായിരുന്നപ്പോ ആയിരുന്നെങ്കില്‍ ഇപ്പോ പൊട്ടി കരയുമായിരുന്നേക്കാം . ഇപ്പോ തനിക്കിത്തിനെ ഉല്‍കൊള്ളനാവുന്നിലല്ലോ ? പ്രായം മനസിനെ ആകേ ശിഥിലമാക്കുന്നു . ഒന്ന്‍ പൊട്ടി കരഞ്ഞിരുന്നെങ്കില്‍ മനസ് തണുക്കുമായിരുന്നേക്കാം . പഴയ കാലത്തിന്‍റെ ഓര്‍മകള്‍ ആകേ വിമ്മിട്ടത്തിലാക്കുന്നു . ഒന്നു കരഞ്ഞിരുന്നെങ്കില്‍ ....
താന്‍ എന്നെന്നേക്കുമായി ഈ ജന്‍മനാട് വിടുകയാണല്ലോ ? തന്‍റെ ആ കൊച്ചു കുടുംബം പൂത്തുല്ലസിച്ച എന്നെ പിറന്ന എന്‍റെ ജന്മ നാട് . എത്ര സുന്ദരമായ ദിനങ്ങളായിരുന്നു ,അത് , യുദ്ധം എല്ലാം കവര്‍നെടുത്തു . ഉപ്പയെയു ഉമ്മയെയും സഹയെയും . ഒന്നോര്‍ത്താല്‍ അതെത്രയോ ആശ്വാസമാണ് , ഈ പട്ടിണി അവര്‍ അനുഭവികേണ്ടല്ലോ?,ഈ നിവരാത്ത തലകളും കൂബിനില്‍ക്കുന്ന മിഴികളുമായി അവര്‍ക്ക് ജീവിക്കണ്ടല്ലോ. അറിയാത്ത ദിക്കിലായി അസ്തമിക്കുന്ന സൂര്യന്‍റെ ഗതികേട് കാണാണ്ടല്ലോ ...
സാഹയേ കണ്ടത്തേണം . ഉമ്മ മരണകിടക്കയില്‍ പറഞ്ഞതായിരു
ഇല്ലെങ്കില്‍ പോരാടി മരിക്കമായിരുന്നു . എങ്ങനെ ? എന്തായാലും ഞങ്ങളെ തോല്‍പ്പിക്കാനാവില്ല .

ന്നു . അവളേ കണ്ടത്തേണം . അവള്‍ മരിച്ചോ ജീവിക്കുന്നോ എന്നറിയില്ല .
മരണത്തിലൂടെ ഞങ്ങള്‍ വിജയിക്കുകയാണോ ചെയ്യുന്നത്?എന്‍റെ മുഴുവന്‍ ദേഷ്യവും ഈ രണ്ടു നിര പല്ലുകല്‍കിടയില്‍ കടിച്ചമര്‍ത്തനാണല്ലോ എന്‍റെ വിധി . ഒരിക്കല്‍ പോലും നിറയാത്ത വയറുകളും ഉയര്‍ത്താനാവാത്ത കഴുത്തുകളും ദേഷ്യമെന്ന വികാരെത്തെ എന്നോ മറവു ചെയ്തിരിക്കുന്നു .
ലോകത്തെ തുറന്ന ആകാശമുള്ള ജയിലുകളല്ലേ ഇത് ? ഞങ്ങള്‍ വെറുതേ കൊള്ളുന്ന വെടികളിലും ബോംബിലും പൊട്ടുന്ന കുഞ്ഞു തലകളില്‍ വെക്കാനുള്ള മരുന്ന്‍ ഒളിച്ചു കടതെണ്ടുന്നത് ഈ ലോകത്തിനെത്ര അഭിമാനമുള്ളതാണ് ..... മനുഷ്യന്‍ എന്നാല്‍ ദൈവത്തിന്‍റെ വൃത്തികെട്ടൊരു കളിമണ്‍ ശില്‍പത്തില്‍ കുറേ അഹങ്കാരവും കുറച്ച് അനുകരണ കലയും വളരേ വളരേ കുറച്ച് ബുദ്ധിയും നല്കിയതല്ലേ? ട്രൈല്‍ ആന്‍ഡ് എറര്‍ 
നല്‍കിയ നീണ്ട സമയം കൊണ്ട് കൂടുതല്‍ അഹങ്കാരം സംഭാദിച്ചു എന്നു മാത്രം
ഞാന്‍ ഒരു ജൂതന്നേയും കോന്നിട്ടില്ല .. എന്നിട്ടും ഞാനെ ന്തിന് ഈ ജയിലിലടക്കപ്പെട്ടു ?
.
ട്രക്കില്‍ അവളിരിപ്പുണ്ട് , ലോകത്തിലെ ഏറ്റവും സുന്ദരരായ മനുഷ്യ വര്‍ഗത്തിലെ സ്ത്രീ ... യാത്ര യുടെ തളര്‍ച്ചയും ദുഖവും അവളുടെ കണ്‍പോളകളെവീര്‍പ്പിച്ചിരിക്കുന്നു . തളര്‍ന്നുറങ്ങുന്ന അവളും അവളുടെ മാറില്‍ പറ്റികിടന്നുറങ്ങുന്ന കുഞ്ഞും എത്ര മനോഹരമായ കാഴ്ചയാണ് .. ഈ തള്ളയുടെയും കുഞ്ഞിന്‍റേയും ചിത്രം വരക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ...
അല്ലെങ്കില്‍ ഒരു ഫോട്ടോ എങ്കിലും ഏടുകന്‍ കഴിഞ്ഞിരുന്നെങ്കില്‍ . പലസ്തീന്‍ ജനതയുടെ മുഴുവന്‍ നിരാശയും ലോകത്തിന്‍റെ നിസാഹയതാഅവസ്ഥയും ആ നിഷ്കളങ്കമായ കുഞ്ഞിന്‍റെ നനഞ്ഞ മുഖത്ത് പൊടിഞ്ഞ വിയര്‍പ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നേര്‍ത്ത മുടികളും അടഞ്ഞ വലിയ കണ്ണുകളും അവന്‍റെ അമ്മയുടെ ദുഖഭാവവും പൊടിയും പുകയും നിറഞ്ഞ പശ്ചാത്തലവും കൂടിയ ഈ ഫോട്ടോകാകില്ലേ ? ലോകം അത് അങ്ങീകരിച്ചാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെ യായിരിക്കും .
ഒരു ക്യാമറ കയ്യിലുണ്ടായാല്‍ പോലും എനിക്കവളുടെ ഫോട്ടോ എടുക്കാനാവില്ലല്ലോ ? എന്തിന് അവള്‍ എന്നെ നോകിയപ്പോള്‍ എന്‍റെ കണ്ണുകളെ ഞാന്‍ പിന്‍വലിച്ചില്ലെ? അവളേ നോകി പുഞ്ചിരിക്കണമെന്നുണ്ടായിട്ടും എനിക്കാ നോട്ടം തന്നെ തുടരാനായില്ലല്ലോ . ഞാന്‍വളെ ഇത്ര സ്നേഹിക്കുകയും ഓര്‍ക്കുകയും ചെയ്തിട്ട് . പണ്ട് കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോ ഞാനവളോടൊപ്പം എത്രയോ കളികള്‍ ഞങ്ങളൊരുമിച്ച് എത്രയോ ദിനങ്ങള്‍ ,പല കളികള്‍ ... എന്നിട്ടും , അന്നൊരിക്കലും സങ്കല്‍പ്പിക്കാന്‍ പോലുമവുമായിരുന്നോ ഈ അകല്‍ച്ച?
വളരേ കാലത്തിനുശേഷം ഇന്ന് കാണുബോള്‍ ഒന്ന്‍ നോകന്‍ പോലുമാവാതിരുന്നത് . അവളുടെ കുഞ്ഞിന് ഒരു ചുംബനം പോലും നല്‍കനാവാത്തത് ... ഒരു പക്ഷേ ഞാന്‍ അവളേ ഓര്‍കുന്നതുപോലെ എന്നെയും പഴയ കാലങ്ങളും എല്ലാം അവളും ഓര്‍കുന്നുണ്ടാവണം ,
വളര്‍ച്ച ഞങ്ങളുടെ ഇടയില്‍ അത്യക്ഷ്യമായ(invisible) വരബുകള്‍ തീര്‍തിരിക്കുന്നു . ഒരുപക്ഷേ മറികടക്കാനാവുമെങ്കിലും മറികടക്കാന്‍ പ്രയാസമുള്ള വരബുകള്‍ ....
മനുഷ്യന്‍റെ പ്രവ്യര്‍ത്തീ സ്വാതന്ത്ര്യം ആത്യഷ്യമായ വരംബുകളാലും പാതകളാലും പരിമിതപ്പെട്ടിരിക്കുന്നു . കാരണം മനുഷ്യന്‍റെ ചിന്തയും ഇതുപോലെ അത്യക്ഷമായ പരിമിതികളില്‍ കൂടി മാത്രം ഒഴുകുന്നവയാണ്. അല്ലെങ്കില്‍ ഒഴുകി തായംബിച്ച പാതകളില്‍ ഒഴുകാന്‍ ഇഷ്ടപ്പെടുന്നവയാണ് കാരണം പുതിയ ഇടങ്ങള്‍ കാണ്ടത്താന്‍ ഊര്‍ജം അവിശ്യമാണ്; പ്രബഞ്ച നിയമങ്ങള്‍ എല്ലായിടത്തും ഒന്നു തന്നെയാണ് ..
ഒരുപക്ഷേ ഞാന്‍ എന്‍റെ ബാഗില്‍ കിടക്കുന്ന ക്യാമറ എടുത്ത് അവരുടെ ഫോട്ടോ എടുത്തെന്നിരിക്കെട്ടേ ; അതിന് ആദ്യം എന്‍റെ മനസില്‍ തന്നെ ഒരു യുദ്ധം ജയികേണ്ടിയിരിക്കുന്നു അതിനു ഊര്‍ജം കളയാന്‍ ഇഷ്ടമില്ലാത്ത ഞാന്‍ ഇങ്ങനെ തുടരാന്‍ ഇഷ്ടപ്പെടുന്നു .
ഇതിലേതൊക്കെ വരബുകളും പാതകളുടെ അഭാവവുമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ 700 കോടിക്കുമേലെ മനുഷ്യരുള്ള ഈ ലോകത്ത് ഞങ്ങളെ ഈ തുറന്ന ജയിലില്‍ മോജന പ്രതീക്ഷ പോലുമില്ലാത്തവരാക്കുന്നത്? എന്തുകൊണ്ട് ഏവര്‍ക്കും അറിയുന്ന അനീതികള്‍ തുടരുന്നത്?
മനുഷ്യര്‍ അത്യക്ഷ്യമായ ഗ്രിഡുകളില്‍ കുടുങ്ങി കിടക്കുന്നവരാണ് . സ്വാതന്ത്രനായ മനുഷ്യനല്ലാതെ ഈ ലോകത്ത് ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല . പരിമിത സ്വാതന്ത്ര ജീവികളേ നിങ്ങളുടെ ശരീരവും മനസും ആത്മാവും നിയമങ്ങളുടെ അടിമകളാണ് .




Creative Commons License This work is licensed under a Creative Commons Attribution 3.0 Unported License

പഥികന്‍



സുന്ദരമായ ഒരു മദ്ധ്യ വേനല്‍ പ്രഭാധത്തില്‍ സൂര്യന്‍ വരണ്ട ഭൂമിക്കുമുകളിലേക്ക് വരുന്നത് എന്റെ കുഞ്ഞു മുറിയിലെ ജനാലിലൂടെ നോക്കി ഞാന്‍ ശാന്തനായി കിടക്കുകയായിരുന്നു . വിജനമായ ആ ഭൂപ്രെദേശത്തിനുമുകളിലേക്ക് സൂര്യന്‍ ചൂട് കുത്തിവച്ചു തൂടങ്ങിയിരിക്കൂന്നൂ .
പ്രഭാതം പിന്നിട്ട് രാവിലെ ഉച്ചയാ കാനുള്ള പുറപ്പാട് തുടങ്ങീട്ടും ഞാന്‍ കിടക്കുക തന്നെയായിരുന്നു . അപ്പോയാണ് എന്റെ നിശബ്തയെ കീറികൊണ്ട് പെക്രോം.. പെക്രോം... എന്ന ശബ്ദം കേള്‍ക്കുന്നത് . എന്‍റെ ഏകാന്തവും സുന്ദരവുമായ ആ മൂടിനെ നശിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ ഒന്നുകൂടി ചുരുണ്ടു .
വീണ്ടും അതാ പെക്രോം പെക്രോം ;ഇപ്പോ വാതില്‍ തുറന്നാല്‍ തന്നെ ആ ചൂടും പൊടിയും ഉള്ളില്‍ കയറും. പെട്ടന്നാണ് ഞാന്‍ ഒന്നോര്‍ത്തത് , ഈ വരണ്ട വേനലില്‍ തവളയോ? അതും ഈ ഏകാന്ത ഭൂമിയില്‍ ?
ഞാന്‍ വേഗം എണീറ്റു വാതില്‍ തുറന്നു . പുറത്തെ ചൂടുവായൂ അകത്തേക്ക് തളികയറി . വാതിലിനു മുന്നില്‍ ഒരു കുഞ്ഞ് തവള വാതില്‍ തുറക്ക്ന്നതും കാത്തു നില്‍കുകയായിരുന്നു . അന്ന് പറയാതെ അത് വീടിനകത്തേക്ക് ചാടി ചാടി വന്നു .
ഈ വേനലില്‍ കാലം തെറ്റിയ പാവം . ഞാന്‍ വാതിലടച്ചു അതിനടുത്തേക്ക് വന്നു .ശരീരമാകെ വരണ്ടിരിക്കുന്നു . നിഷ്കളങ്ങമായ മുഖത്ത് രണ്ട് വലിയ വട്ട  കണ്ണുകള്‍ മാത്രം ആര്‍ദമായിരിക്കുന്നു തെറ്റിയ കാലത്ത് ഈ ഏകാന്ത ഭൂമിയില്‍ എങ്ങനെ എത്തി എന്നെനിക്ക് ചോദികണമെന്നുണ്ടായിരുന്നു . പക്ഷെ അതത്ര .
യുക്തമായെനിക്ക് തോന്നിയില്ല.ഞാന്‍ അതിന്റെ വരണ്ട് മുറിഞ്ഞ ശരീരത്തില്‍ നോകിയിരുന്നു . കുറെ നേരത്തെ മവ്നത്തിന് ശേഷം അത് നേര്‍ത്ത ചുണ്ടുകള്‍ പതുക്കെ
അനക്കി .
"വെള്ളം "
എനിക്കു അതിനുനല്‍കാന്‍ സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളൂ ... ആ വീട്ടില്‍ വെള്ളമുണ്ടായിരുന്നില്ല ..
"ഹും... "
ഞാന്‍ അയ്ന്നു മൂളി . എനിക് ഞങ്ങള്‍ തമ്മില്‍ മുന്‍പരിജയമുള്ളപ്പോലെ തോന്നി ദീര്‍ക മവ്നത്തിനുശേഷം . "
"അത് പ്രയാസപ്പെട്ടുകൊണ്ട് ചോതിച്ചു ഭാര്യയില്ലേ?"
"ഇല്ല ".
എന്തേ ?
കല്യാണം കഴിച്ചില്ല
എന്തേ?
അറിയില്ല
അല്പനേരത്തിനുശേഷം അത് പതുക്കെ പറഞ്ഞു
ഞാനും "
ഞാന്‍ പുഞ്ചിരിച്ചു ,
ഞാന്‍ അതിന്റെ മുകത്തേക്ക് തന്നെ നോക്കിയിരുന്നു സുന്ദരമായ മുഖം; ആ കുഞ്ഞു ശരീരം മുഴുവന്‍ ചുട്ടു വരണ്ടിരിക്കുന്നു , എന്‍റെ കരള്‍ കരുണ കൊണ്ട് വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു . ആ വേദനെയേ ഞാനിഷ്ടപ്പെട്ടു . വീണ്ടും വരണ്ടുങ്ങിയ മുറികളില്‍ ശ്രദ്ധകേധ്രീകരിച്ചിരുന്നു . എന്റെ കരള്‍ പതുക്കെ കണ്ണീര്‍ ചുരത്താന്‍ തുടങ്ങി ;ആ കണ്ണുനീര്‍ ഞാനതെന്‍റെ കയ്കുംബിളിലെടുത്ത് അവന്റെ ശരീരത്തിലെകോയിച്ചു . വരണ്ട ആ കുഞ്ഞു ശരീരം പതുക്കെ തടവിക്കൊടുത്തു . അതാകെ
ചുളിഞ്ഞിട്ടുണ്ടായിരുന്നു . അയാള്‍ ഒരു വ്ദ്ധന്‍നാണെന്ന് ഞാണപ്പോയന്‍ മനസിലാകിയത് .
തെറ്റിയ കാലത്ത് അയാളെങ്ങനെ എന്‍റെ ഈ വിജിനമായ മരുഭൂമിയിലെത്തി എന്നെനിക്ക് ചോദികണമെന്നുണ്ടായിരുന്നു . അതൊക്കെയോ എന്നെ അതിനാനുവത്തിച്ചില്ല .
അയാളുടെ മനസിലെന്തോക്കെയോ അലയടിക്കുന്നത് അയാളുടെ മുഖം വ്യക്തമാകിയിരുന്നു . കുറേ നേരത്തെ ആലോചനക്ക് ശേഷം അയാള്‍ ചോതിച്ചു
പ്രണയിച്ചിട്ടില്ലേ?
ഞാന്‍ കല്യാണം കഴികാത്തതുകൊണ്ടാവും അയാളങ്ങനെ ചോതിച്ചത് . അല്ലെകില്‍ അയാളെന്തോ ഓര്‍ത്തവും ; ഞാന്‍ പറഞ്ഞു
"അത് അനുഭവികാത്തവരായി ആരെങ്കിലുമുണ്ടെന്ന് ഞാന്‍ വിശ്യസിക്കുന്നില്ല"
അയാള്‍ എല്ലാം അറിയുന്നവനെ പോലെ പുഞ്ചിരിച്ചു . അതെന്തിനാണെന്ന് എനിക്കുമനസിലായില്ല . ഒരുപക്ഷേ അയാള്‍ വലിയ ഞാനിയും അത് അറിയുന്നവനുമാകാം ., അല്ലെങ്കില്‍
എന്റെ ജ്ഞ്ജനീ ഭാവം കണ്ട് പുച്ഛിച്ച് ചിരിച്ചതാവാം , പുച്ഛം എനിക്കു പുത്തരിയല്ലാത്തതുകൊണ്ട് ഞാന്‍ വീടും തുടര്‍ന്നു ..
"മനുഷ്യന് ദൈവം നല്‍കിയതില്‍വച്ച് ഏറ്റവും ഉന്നദമായ മായ സ്യര്‍ഗീയ വികാരമാണ് പ്രണയം . പ്രണയിക്കാത്ത മനുഷ്യന്‍ പുഷ്പിക്കാത്ത വൃക്ഷം പോലെയാണെന്നല്ലെ...... "
അയാള്‍ വീടും പുഞ്ചിരിച്ചു . അയാളുടെ കണ്ണുകളില്‍ അഗാധമായ ഒരു ആഴം എനിക്കു കാണാമായിരുന്നു .പക്ഷേ അപ്പോയും അയാളെന്നെ പുച്ഛിക്കുന്നുഡോ
എന്നെനിക്ക് തോന്നി ...
വീണ്ടുമയാള്‍ ചിന്തയിലാണ്ടു . ഞാനും .
വളരേ നേരത്തിനുശേഷം അയാള്‍ ചോതിച്ചു
"എന്താ ഇവിടെ ഒറ്റയ്ക്ക്?"
ഞാന്‍ പതുക്കെ പറഞ്ഞു
" ഇത് പണ്ട് എന്റെ ചെറുപ്പകാലത്ത് ഒരു സുന്ദരമായ പച്ച ഗ്രാമമായിരുന്നു , യുദ്ധവും അഭ്യന്ധര സങ്ക്ഗര്‍ഷങ്ങളും ഇതിനെ ഒരു മരുഭൂമിയാക്കി . പിറന്ന മണ്ണിനോട് അടങ്ങാത്ത സ്നേഹമുള്ള പലസ്തീന്‍ ജനതയെപോലെ ഞാന്‍ ഈ നശിച്ച മണ്ണിന്റെ ഭൂതകാലത്തെയും മുറുക്കിപ്പിടിച്ചിവിടെ കിടക്കുന്നു . "
അല്പം കഴിഞ്ഞയാള്‍ പറഞ്ഞു
"ഞാനൊരു പതഥികനാണ് "
ഏകാന്തനും പഥികനും വ്ര്‍ദ്ധനുമായ ഒരു തവളെയേ കിട്ടിയതില്‍ ഞാന്‍
പതുക്കെ പതുക്കെ അത് തന്‍റെ യാത്രയുടെ കഥ എന്നോടു പറയാന്‍ തുട്ങ്ങി , ചുട്ടു പഴുത്ത ഏകാന്തമായ വിജനമായ മരുഭൂമിയില്‍ വിശ്രമമില്ലാതെ കാലങ്ങലോലമുള്ള യാത്രയെപ്പറ്റി എപ്പോയെങ്കിലും എത്തപ്പെടുന്ന അറേബ്യന്‍ മരുപ്പച്ചയെ പറ്റി , ഗോത്രങ്ങളുടെ ആഥിത്യത്തെ പറ്റി , അയലങ്ങനെ പറഞ്ഞുകൊണ്ടിരുന്നു ... അപ്പോള്‍ തന്നെ എനിക്കവിടേക്ക് ച്ചാടി പുറപ്പെട്ടാല്ലോ എന്നു തോന്നി ,എന്‍റെ അര്‍ദ്ധ മൃതുവില്‍ നിന്നുണരാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടില്ല, അയാള്‍ തന്‍റെ സംസാരം രാത്രി അകോളം തുടര്‍ന്നു , ഞാനതില്‍ മുഴുകിയിരുന്നു .
അതിയായി സന്തോഷിച്ചു . ഞാനയാളെ എന്‍റെ മടിയിലേക്ക് എടുത്തുവച്ച് ചുളിഞ്ഞ തോലിയില്‍ വാല്‍സല്യത്തോടെ തടവി കൊണ്ട് ഞാന്‍ അതിനോടു യാത്രയെപ്പറ്റി ചോതിച്ചു .     
കഥ രാത്രി ആകോളം തുടര്‍ന്നു .. കഥയില്‍ കാലം പഴകും തോറും കഥയില്‍ പ്രണയവും മാന്ത്രികതയും കൂടി കൂടി വന്നു . പലതും അയാള്‍ അനുഭവിച്ചതോ പലതും അയാള്‍ കേട്ടതുമായ കഥകളായിരുന്നേകിലും എല്ലാം തന്‍റെ കഥയായാനയാല്‍ പറഞ്ഞത് ; കാലവും ആവര്‍ത്തനങ്ങളും എല്ലാം തന്നിലേക്ക് കൂട്ടിചേര്‍ത്തതാകാം . പണ്ടു മുതലേ ഞാന്‍ കണ്ടുമുട്ടുന്ന യാത്രക്കാര്‍ എന്നോടു പറയുന്ന മാന്ത്രിക കഥകള്‍ എന്നെ ആവേശം കൊള്ളിക്കുകയും അത് മാന്ത്രികത തേടി ഒരു യാത്ര പുറപ്പെടണം എന്ന്‍ ചെറുപ്പത്തിലെ ഉണ്ടായിരുന്നു ;, എന്‍റെ നിര്‍ജീവന ജീവിതത്തിന്‍റെ സുഖം എന്നെ അതിനൊന്നും അനുവത്തിച്ചില്ല ..
അവരെ അവിഷ്യസിക്കാന്‍ എനിക്കു ന്യായങ്ങള്‍ ഉണ്ടായിരുന്നില്ല ;വ്യക്തതയും ക്റ്ത്ത്യത യുമുള്ള അവര്‍ത്തനങ്ങള്‍ സയന്‍സ് ആകുമ്പോള്‍ അല്ലാത്തവ വിശ്വാസങ്ങളും ശാസ്ത്രങ്ങളുമാകുന്നു...
നേരം ഇരുണ്ടിട്ടും ഞങ്ങള്‍ ഇരുവരും ഇതുതന്നെ തുടര്‍ന്നു , അയാള്‍ കഥ പറയാനും ഞാന്‍ അത് ആരാധനയോടെ കേള്‍ക്കാനും ; സമയം സയാനം വിട്ടപ്പോയെകും കഥ യുവതത്തിന്‍റെ ആരംഭമെത്തിയിരുന്നു ; അയാളുടെ യാത്രയുടെയും . പിന്നെ ആദ്യമാ യയാള്‍ ഒന്ന്‍ നിര്‍ത്തി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. അപ്പോയും എന്നിക്ക് അയാളോട് അയാള്‍ എങ്ങനെ ഇവിടെ എത്തി എന്നു ചോദികണമെന്നുണ്ടായിരുന്നു .
ഒരുപാടുനേരം ഞങ്ങള്‍ സൂര്യന്റെ അവസാന പ്രകാശവും ചക്രവളത്തില്‍ മറയുന്നതും നോക്കിയിരുന്നു. പിന്നെ ശൂന്യമായ ഇരുട്ടിലേക്കും . ഇതുവരെ കേട്ട കഥ എന്റെ മനസിനെ സമയത്തുനിന്നും നിന്നും ഏറെ അകലെ എത്തിച്ചിരുന്നു . എന്‍റെ മനസ് എന്‍റെയും അയാളുടെയും ജീവിത
ഒരു തവളക്ക് കൊടുക്കാനുള്ള ഭക്ഷ്ണം എന്റെ വീട്ടിലില്ലയുരുന്നു . അയാള്‍കോ എനികോ വിശന്നിരുന്നില്ല . (എന്‍റെവിശ്വസം )
രേകകളിലെവിടെയൊക്കെയോ അലയുകയായിരുന്നു . ആയാളും സ്വപനലോകത്തോ എതോകാലത്തിലോ ആണെന്ന് എനിക്കു തോന്നി .
ഒരു പാട് നേരത്തിനുശേഷം അയാള്‍ എനിക്കു ഒരു അല്‍ബനിയന്‍ പ്രണയ കഥ പറഞ്ഞു തന്നു , ഒരു കഥയായി ; ഗോത്ര ശങ്കര്‍ശങ്ങള്‍കല്‍കിടയില്‍
സാക്ഷാല്‍കരിക്കാന്‍ ആവാത്ത വിരഹവും വേതനയും ഒരു യാത്രയും നിറഞ്ഞ ഒരു പഴയ പ്രണയ കഥ ; ശേഷം എനിക്കറിയാത്ത ഏതോ ഭാഷയില്‍ അയാള്‍ പാടി , ഒരു പടുനേരം . പണ്ടെന്നോ നഷ്ടപ്പെട്ട അ പഴയ പ്രേമഭാജ്യത്തിനായി ..
കഥകള്‍ക്കിടയിലെപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി ; പിറ്റേന്ന് ഞാന്‍ എഴുന്നേറ്റപ്പോഴേക്കും അയാള്‍ എന്‍റെ നാട് വിട്ടിരുന്നേക്കും.  അയാള്‍ അവസാനമായെന്നോട് ആ പഴയ കുഴലൂതുകാരന്‍റെ കഥകൂടി പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു ....
പുതിയ കരച്ചിലുകള്‍ക്കായി കാതോര്‍ത്തു ഞാന്‍ ഇന്നും എന്‍റെ കുടിലില്‍ ചുരുണ്ടു കിടക്കുന്നു .
--ശുഭം !!!

Creative Commons License This work is licensed under a Creative Commons Attribution 3.0 Unported License

Thursday, September 26, 2013

ആമുഖം

                  അനന്തമായ നിശ്ചലതക്ക് ശേഷം വിസ്പോടനങ്ങള്‍ സംഭവിക്കുന്നു . പുതിയ പുതിയ പ്രബഞ്ചങ്ങള്‍ ജനിക്കപ്പെടുന്നു . ജനനങ്ങള്‍ മരണങ്ങള്‍ക്ക്  കാരണമാകുകയും അത് ചാക്രികമായി തുടരുകയും ചെയ്യുന്നു.
                    അവക്കിടയില്‍ സംഭവിക്കുന്ന  പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് യുദ്ധവും സമാധാനവും സമാധാനം അടിമത്തവും യുദ്ധം സ്വതന്ത്രവുമാകുന്നു . ഒരു ജനരിലിന് കിയ്യേ തോക്കുമായി നിരങ്ങുന്ന ഭടന്‍റെ യുദ്ധത്തെ  ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല   . അത് രാജ്യത്തിന് നല്‍കുന്ന വ്യാപ്തിയുടെ വിസ്പോടനകരമായ വ്യാപനമാണ് ഇവിടെ വിവിഷിക്കുന്ന യുദ്ധത്തിന്‍റെ സ്വാതന്ത്രം . അവ ഭൗതികമായാലും മാനസികമായാലും ഒരേപോലെയാണ് .


                 സ്വതന്ത്രത്തിനായുള്ള മനുഷ്യന്‍റെ അടങ്ങാത്ത ആവേഷം എപ്പോയും യുദ്ധത്തില്‍ കലാശിക്കുന്നു. യുദ്ധം ഭീകരത സ്വാതന്ത്രം എന്നീ അവസ്ഥകള്‍ സമ്മാനിക്കുന്നു . മാത്രവുമല്ല യുദ്ധം  കടുത്ത വില ഈടാക്കുകയും ചെയ്യും.


                   അവസ്ഥയെ നമുക്ക് യുദ്ധമെന്നും സമാധാനമെന്നും  രണ്ടായി ഭാകിച്ചാല്‍ സമാധാനം നിശ്ചലനാവസ്ഥയും. ചലനം യുദ്ധവുമാണ് യുദ്ധമെന്നാല്‍ വ്യാപനവും വളര്‍ച്ചയും ജനനവും സമാധാനം നിശ്ചലനവും  മരണവുമാണ്.  
                 
                  അടിമതമില്ലായിമ അല്ലെങ്കില്‍ സംബൂര്‍ണ്ണ സ്വതന്ത്രരായിരിക്കുക എന്നിയ ഭൗതിക ലോകത്ത് സകല്‍പങ്ങള്‍കപ്പുറമുള്ള യദാര്‍ത്യങ്ങളാണ് .  ആപൂര്‍ണമായ   സ്വതന്ത്രതിനകത്തെ ആഘോഷങ്ങള്‍ വരെ ഭ്രാന്താണത്രേ …
                

                   വരംബുകളെ ഭേദിക്കാന്‍  യുദ്ധങ്ങള്‍  അവിശ്യമാണ് . പക്ഷെ ഈ ബ്ലോഗിന് നിതാന്തമായ യുദ്ധം ഹൃദയത്തില്‍ ഒരു  ഗര്‍ഭ ചിത്രതിനായി ഞാന്‍ നടത്തിയ മാനസിക യുദ്ധത്തിന്‍റെ  ഫലങ്ങളാണ് .  

ഒടുവില്‍ ഇസ്രയിലും അറബ് രാജ്യങ്ങളും തമ്മില്‍ നടന്ന അറൂ ദിന യുദ്ധം അവസാനിപ്പിച്ചതുപോലെ കടുത്ത പരാജയം ഏറ്റുവാങ്ങി യുദ്ധം അവസാനിപ്പിച്ചു .

ആ യുദ്ധ കാലത്ത് എഴുതിയ അഞ്ച് കഥ കളാണിത് .