1

Sunday, October 6, 2013

കറുപ്പിന്‍റെ താഴ്വാരം ..

author : _ al
- വളരേ ചുരുക്കിയണ് ഇതെഴുതിയത് 

ഒരുപാട് പണ്ട്  എനിക്ക് വീടോ നാടോ ഇല്ലായിരുന്നു . കടലിലും കരയിലുമായി ഉര് ചുറ്റലായിരുന്നു ജീവിതം . അക്കാലത്ത് കപ്പലില്‍ വച്ച് കേട്ട കഥയാണിത് . ഒരിക്കല്‍ ഒരു യാത്രക്കിടെ ഞങ്ങളുടെ കപ്പല്‍ കാറ്റിലും കോളിലും പെട്ട് കടലില്‍ ദിശ തെറ്റി അലയാന്‍ തുടങ്ങിയപ്പോള്‍  ഓരോരുത്തരും ഓരോ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു . അന്ന്‍ ചീനക്കാരനായ ഒരു വൃദ്ധന്‍ പറഞ്ഞ കഥയാണിത് .  ഇന്നും പഴയ കാല ഓര്‍മകള്‍ അയവിറക്കുബോള്‍ ആ കഥ ഞാന്‍ ഓര്‍ക്കറുണ്ട്.


അയാളുടെ ചെറുപ്പത്തില്‍ അയാളുടെ ഗ്രാമത്തിലുള്ളവര്‍ രാത്രിയുടെ രണ്ടാം യാമത്തില്‍ നിഗൂഡമായ സഗീതം കേള്‍ക്കാറുണ്ടായിരുന്നത്രെ . ഒരിക്കല്‍ കാട്ടില്‍ മീന്‍ പിടിക്കാന്‍ പോയ വൃദ്ധനും സുഹ്ര്‍തും മടങ്ങി വരുകെ  അവരും ആ ഗീതം കേട്ടു . അവര്‍ കേട്ട ദിക്കിലേക്ക് നടന്നു . ശബ്ദത്തോട് അടുക്കും തോറും അവരുടെ മനസ് ഉന്‍മത്തായികൊണ്ടിരുന്നു ഒടുവില്‍ കാട്ടിലെ ഒരു മരത്തില്‍ ഒരു വെളിച്ചം കണ്ട് മോഹാലസ്യ പേട്ട് വീണു .


പിറ്റേണ് ഗ്രാമത്തിലെത്തിയ അവര്‍ ഗ്രാമത്തിലുടനീളം ആ സഗീതത്തെ കുറിച്ച് ചോദിച്ച് നടന്നു . ഏതോ ഗതി കിട്ടാത്ത ആത്മാവ് പാടുന്നതാണ് അത് എന്നും മറ്റും ഒരുപാട് വ്യത്യസ്ത കഥകള്‍ അവര്‍ കേട്ടു .


വൃദ്ധന്‍ ധീരനായ യുവവായിരുന്നു . ആളുകള്‍ ഭയക്കുന്നഎന്തിനെയും അയാള്‍ ഇഷ്ടപ്പെട്ടു . യുവാവും സുഹ്ര്‍തും ആ ആത്മാവിനെ കാണാന്‍ തന്നെ തീരുമാനിച്ചു .അന്ന്‍ രാത്രി തന്നെ അവര്‍ കാട് കയറി . രാത്രിയുടെ രണ്ടാം യാമം തുടങ്ങുന്നത് വരേ അവര്‍ക്ക് ആ മരം കണ്ടെത്താനായില്ല . ഒടുവില്‍  സഗീതം തുടങ്ങുന്നത് വരേ കാത്തിരുന്നു .  അങ്ങനെ അവര്‍ ഒരു മര ചുവട്ടില്‍ ഒരു  വെളുത്ത രൂപം  ധ്യാനത്തിലെന്നവണം കണ്ണുകള്‍ അടച്ച് പാടുന്നത് കണ്ടു. അങ്ങനെ അവര്‍ ആ പാട്ട് തീരുന്നതുവരേ കാത്തിരുന്നു . ഒടുവില്‍ പാട്ടവസാനിച്ചു ആ രൂപം കണ്ണുകള്‍ അടച്ചങ്ങനെ നില്‍ക്കുമ്പോള്‍ വൃദ്ധന്‍ അതിനടുത്തേക്ക് നടന്നു ചെന്നു എന്നിട്ട് ചോദിച്ചത്രേ " നിങ്ങള്‍ ആരാണ്? " നിങ്ങലെന്താണ് പാടുന്നത്? " പേടിച്ച് കണ്ണു തുറന്ന ആ രൂപം "അത്... അത് ... " എന്ന്‍ പറഞ്ഞ് എങ്ങോ പൊയി മറഞ്ഞു .


 വൃദ്ധന് തല്‍പര്യം കേറിയിരുന്നു . അവന്‍ പീറ്റേന്നും ആ ഗീതം തീരുന്നതുവരേ അവിടെ കാത്തിരുന്നു .ചോദ്യം അവര്‍ത്തിച്ചു . രൂപം ഒന്നും പറയാതെ പൊയി .


  മൂന്നാം നാള്‍ രൂപം തന്‍റെ കഥ പറയാന്‍ തുടങ്ങി ..


"ഞാന്‍ പാടുന്നത് കറുപ്പിന്‍റെ താഴ്വര യുടെ സഗീതമാണ് , കറുപ്പിന്‍റെ താഴ്വരയില്‍ ഓരോ അമ്മയും മക്കള്‍ക്ക് പാടി പടിപ്പിച്ചു കൊടുക്കുന്ന കറുപ്പിന്‍റെ താഴ്വരയുടെ നിയമ ഗീതം "
-- (തുടരും ) 

No comments: