1

Monday, November 25, 2013

തലയില്ലാത്ത പ്രണയവും തലകെട്ടില്ലാത്ത കവിതകളും

author: ജിഷാര്‍
1  എന്‍റെ പ്രണയം
മഴയായി പെയ്തിറങ്ങി
പുതു മഞ്ഞിനൊട് കൂടെ നിയ്യും നനഞ്ഞു
ഇന്നെന്‍റെ വിരഹം ഇടിയായി മുഴങ്ങി
വിത്തുകള്‍ മുളപൊട്ടി
നീ മാത്രമായിരുന്നു ചെവി പൊത്തിയിരുന്നത്
......

2അവ്ഹ്ടംഹ്ര്‍ദം വിരിച്ചു
പ്രണയത്തില്‍ നാം കടന്നപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല
വിരഹമാണെന്നെ ഭോഗിക്കുന്നതെന്ന്
------------
3ചക്രവാളത്തിലേക്ക്
നീ കൈ ചൂണ്ടിയപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല
അസ്തമിക്കുന്നത് നമ്മുടെ
പ്രണയമായിരുന്നെന്ന്
----------
 4 നിന്നിലേക്കുള്ളവയി
വഴി തെറ്റിയായിരുന്നില്ല നാം കണ്ടു മുട്ടിയത്
നാം നമ്മിലേക്ക് വഴി വെട്ടുകയായിരുന്നു ...
എന്നിട്ടും വാകപൂത്ത ഈ നാളില്‍ വഴികളില്‍ നീണ്ട അസാന്നിധ്യം .....
എവിടയായിരുന്നു നിനക് നിന്നിലേ എന്നയും പ്രണയത്തേയും .....
നമ്മൂട പ്രണയവും
അക്ഷരങ്ങളും അപൂര്‍ണമാണ്......
------------
5 Love never start in the rays of raising sun to set in the evening...
I keep ma love in the hand of wind...
It always embarrassing me...
എനിക് പ്രണയമെന്നാല്‍ അവള്‍ മാത്രമാണ്
എന്‍റെ 'നീലാംബരി '

---------


Friday, November 22, 2013

ഉന്‍മാതത്തിന്‍റെ ...........

author: al

ഞാന്‍, നാളിതുവരെ ഉന്‍മാദത്തിന്‍റെ ഉറകത്തിലായിരുന്നു
എന്നെ ഉണര്‍ത്താന്‍ വന്നവരെയെല്ലാം ഞാന്‍ ...
ഒരു ഉറങ്ങുന്ന  കുട്ടിയുടെ  ശാഠ്യത്തോടെ കാട്ടി
ചിലരെ അടിച്ചു ചിലരെ തോഴിച്ചു എല്ലാവരെയും
തെറിയും  പറഞ്ഞു അട്ടിവിട്ടു ...
ചിലര്‍ സഹതാഭം കൊണ്ട് വിത്തുമ്പി ചിലര്‍ കരഞ്ഞു
കിക്കവരും ദേഷ്യത്തോടെ ശബിച്ചും പോയി
അതില്‍ ഉറ്റവരും ഉടയവരും പിതാകളും
ഗുരുക്കളും  വഴിപോകരും ഉണ്ടായിരുന്നു .
അവരുടെ ശാബങ്ങള്‍ എന്‍റെ തലക്കുമുകളില്‍
ഉരുണ്ടു കൂടി ഞാന്‍ ഉണരുന്നതും കാത്തു കിടന്നു
അവയില്‍ നിന്നും ഉറ്റിവീണ തുള്ളികള്‍
വീണെന്‍റെ ശരീരവും മനസും  വിവരവും
വികൃതമായിരിക്കുന്നു ....
എനിയും ഞാന്‍ ഉറങ്ങട്ടെ മരണം വരെകെങ്കിലും
മരണം ഭൌതിക ലോകത്തില്‍
സ്വാതന്ത്രത്തിന്‍റെ പരമ രൂപമാണല്ലോ .. 

Thursday, November 21, 2013

എന്‍റെ പ്രണയം

author:ജിഷാര്‍


ഭൂതം

അലയുകയായിരുന്നില്ല എന്നാലും
 എന്തിനെയോ തേടുകയായിരുന്നു
ഓരോ വഴിയും നയിച്ചത് എങ്ങുമെത്താത
മറ്റൊരു വഴിയിലേക്കായിരുന്നു .
ആ വഴികളിലെവിടെവച്ചോ
നിന്‍റെ ശ്വാസം എന്നിലേക്ക് ലയിച്ചു
ഞാന്‍ പലപ്പോയും
ഉന്‍മാദത്തിലായിരുന്നു
അതിനായി ശ്വാസത്തിന്‍റെ ഉടമയെ
ഞ്ജന്‍ വിളിച്ചു ചോദിച്ചില്ല
എനിക്ക് എന്നിലെ നിന്നെയും
നിന്നക്ക് നിന്നിലെ എന്നെയും
സഷ്ടമായ ദിവസം നാം
ആ വാകമരചോട്ടില്‍
ഒരുമിച്ചിരിക്കുകയായിരുന്നു
നിന്നിലെ തന്നെയും
എന്നിലെ നിന്നയും തേടി
നാം വീണ്ടും നടന്നു
കൊല്ലവര്‍ഷം 1188 മിഥുനം 19

വാകമരം അവിടെ തന്നെ ഉണ്ടായിരുന്നു
നിന്‍റെ സാനിധ്യം അല്ലാതെതെല്ലാം
ഞാന്‍ അറിഞ്ഞു
എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ് കൂടി
ആത്മാവേ .............
അതിനെ നോവിക്കരുത് .
ഹൃദയത്തെ നോക്കി ഞാന്‍ യാജിച്ചു
ഹൃദയമില്ലാത്ത ആത്മാവ് ഒന്നും പറഞ്ഞില്ല
മുള്ള്‍ കൊണ്ട മുറിവിലൂടെ
രക്ത തുള്ളിയാണ് പറഞ്ഞത്
"നിന്‍റ കണ്ണ്‍ നിറഞ്ഞിരിക്കുന്നു " എന്ന്‍
നിറം മങ്ങിയ ആ ചുവന്ന പുഷ്പത്തിലൂടെ
ഒലിച്ച് ഭൂമിയില്‍ പതിക്കുന്നതിന് മുംബ്
ആ രക്ത്തതുള്ളി കരഞ്ഞതെന്തിനാ?
ആരുടെ അസാന്നിദ്ധ്യമാണ്
ആ കാലം നല്‍കുന്നത്


വര്‍ത്തമാനം


നീ പറഞ്ഞ കാരണങ്ങളൊന്നും
എനിക്ക് മനസിലായില്ല
എങ്കിലും ഞാന്‍ കേട്ടിരുന്നു
എന്‍റെ മാത്രം നഷ്ടങ്ങളാണ്
കണക്ക് വെച്ചത് എന്ന്‍
വൈകി എപ്പോയോ മനസിലായി
തിരിച്ച് വിളികണമെന്നുണ്ടായിരുന്നു
എനിക്ക് നിന്നെ
ശബ്ദം തൊണ്ടയില്‍ വച്ച്
ആത്മഹത്യ ചെയ്തു
ഞാന്‍ വിളിച്ചത് നീ കേട്ടില്ല
കണ്ണുനീര്‍ മാത്രമായിരുന്നു
മടികൂടാതെ പുറത്തു വന്നത്
തിരിഞു നോകാത്തതിനാല്‍
നിയ്യത് കണ്ടതുമില്ല
കൊല്ലവര്‍ഷം 1188 കര്‍കിടകം 7
തിരിച്ചു വിളികാഥ തിനാലും
തിരിഞു നോക്കാത്തതിനാലും
നാം പിരിയാന്‍ ധാരണയായി
മറ്റു കാരണങ്ങളെ മറന്നു
കളയുവാനും തീരുമാനിച്ചു
വഴിതെറ്റി യായിരുന്നില്ല നാം
കണ്ടു മുട്ടിയത്
നാം നമ്മിലെത്തിയ
വഴി പിയച്ച  പതികരായിരുന്നു
 ആ വാകമരചോട്ടില്‍ നാം പിരിയാന്‍ നിന്നപ്പോള്‍
ഞാന്‍ കരഞ്ഞിരുന്നില്ല
നീ കരഞ്ഞിരുന്നുവോ .......?
വാക അന്നും പൂത്തിരുന്നു
നാം പിരിയുകയാണെന്ന്
അറിയുന്ന തുച്ഛം
ജീവനുകളില്‍
ഒന്നാണ്
ആ വാകമരവും
ഞാന്‍ സ്വപ്നങ്ങളിലേക്കും
നീ യാദാര്‍ത്യത്തിലേക്കും
ഓടിമറയുന്നത് കണ്ട്
ആ വാക കരഞ്ഞിട്ടുണ്ടാവണം


വര്‍ത്തമാനത്തിലെ ഭാവി

നമുക്ക് നമ്മുടെ സ്വപ്നങ്ങളെ
കുഴിച്ച് മൂടേണ്ട
നമുക്കവയെ പറത്തിവിടാം
(അല്ലെങ്കിലും യദാര്‍ത്യത്തിന്റെ ഗുരുതാഗര്‍ഷണമില്ലാത്ത
അവക്ക് അപ്പൂപ്പന്‍ താടി യോടനല്ലോ സാമ്യം )
എന്നെങ്കിലും മേഘങ്ങളെ പുനര്‍ന്നാലോ ?
എനിയുമൊരു കര്‍കിടകത്തില്‍
നമ്മിലേക്ക് തന്നെ പെയ്തിറങ്ങിയാലോ ?
ശവപ്പെട്ടി ചെറുതായിരിക്കണം
ഓര്‍മകളെ അതില്‍ കുത്തി നിറക്കണം
വിരഹത്തെ അതില്‍ കടക്കാന്‍ അനുവതിക്കരുത്
ഓര്‍മകള്‍ മാത്രം മതി
പെട്ടിയുടെ മുകളില്‍ വാകയുടെ
പൂകള്‍ വിതരണം
ബലി സമര്‍പ്പിക്കുമ്പോള്‍
കണ്ണുകള്‍ നിറയരുത്
കൂട്ടുകാരീ .............
കണ്ണു നീരിന്‍റെ നനവ് ഓര്‍മകളുടെ
നിദ്രയെ ശല്യപ്പെടുത്തുമോ എന്നു ഞാന്‍
ഭയക്കുന്നു
അസ്ഥിതറയിലെ വിളക്ക്
കെട്ടുപോകാതെ നോക്കണം
നമ്മുടെ ഓര്‍മകള്‍ക്ക്
അന്യോന്യം കണ്ടു പുണരാനുള്ളതാണ്


ഭാവി ( പ്രതീക്ഷ)


"എന്‍റെ പൊട്ടകാമുകീ ................"
നീ കണ്ണുതുറക്കുക
നിന്‍റെ മടിയില്‍ കിടന്നുകൊണ്ട്
നമുക്ക് മരിച്ച് ജനിക്കണം
സങ്കല്പങ്ങള്‍ മാത്രമുള്ള
യദാര്‍ത്യത്തിന്റെ കൈയ്യത്താത്ത
ഒരിടത്ത് ജനികണം നമുക്ക്



വിശ്രമിക്കുന്നതിന് മുംബ്
നമുക്ക് ചെയ്തു തീര്‍കനുള്ള
ജോലികള്‍ ഏറയാണ്


നമ്മെ അകറ്റിയ മതങ്ങളെ
നമുക്ക് കഴുത്ത് ഞെരിച്ച് കൊല്ലണം
നമ്മെ വേട്ടയാടിയ ഓര്‍മകളുടെ
ഭൂതത്തെ ചുട്ടരിക്കണം


യദാര്‍ത്യങ്ങള്‍ അതിക്രമിച്ച്
കടക്കാതിരിക്കാന്‍
നല്ലൊരു വേലി കെട്ടണം
ഞാന്‍ നിന്‍റെ മടിയില്‍
തലചായ്ച്ച് കിടക്കുമ്പോള്‍
നമ്മെ അകറ്റാന്‍ നാം കണ്ടുപിടിച്ച
കാരണങ്ങളെ ഓര്‍ത് ഓര്‍ത്ത്
ചിരിക്കണം
സദാജാരത്തെ നോക്കി  പല്ലിളിക്കണം
യദര്‍ത്യത്തെ നോക്കി കൊഞ്ഞനം കാട്ടണം
എന്നിട്ട് നമുക്ക്
മരിക്കുവോളം പ്രണയിക്കണം
പ്രണയികുവോളം ജീവിക്കണം
ജീവികുവോളം പ്രണയിക്കണം
സ്വപ്നങ്ങളെ പെറ്റ്കൂട്ടണം
അവയെ പാലൂട്ടണം
നമ്മുടെ പ്രണയത്തില്‍
അവ ഓടികളിക്കണം
രാവിന്‍റെ പുത്രീ ...
നീ ഉറങ്ങാതിരിക്കുക
നക്ഷത്രങ്ങള്‍ ചിരിക്കുന്ന
ആ രാവില്‍ എന്നെ പ്രതീക്ഷിചുകൊള്‍ക
ഞാനും എന്‍റെ പ്രണയവും ഉറങ്ങട്ടെ
നിന്‍റെ ചുണ്ടുകള്‍ താരാട്ട് പടെട്ടെ


അവള്‍

 author: ജിഷാര്‍
രണ്ട് പുരുഷന്മാരുടെ കൈ പിടിച്ച് മദ്ധ്യത്തിലായി ഒരു സ്ത്രീ നടക്കുന്നത് കണ്ടു . ഒരുവന്‍ അവളോടു ചോദിച്ചു " നീ എന്താണ് ഇത്ര വിറക്കുന്നത്? മഞ്ഞ് പെയ്യാന്‍ തുടങ്ങീട്ടില്ലലോ ?"
അവളുടെ മുഖം വിളറി . അനന്തരം രണ്ടാമത്തെ പുരുഷന്‍ ചോദിച്ചു " മഞ്ഞുകാലമായതിനാലാണോ? നിനക്കു പനിക്കുന്നുവോ? അവളുടെ മുഖം തുടുത്തു . ... 

Monday, November 18, 2013

പ്രാര്‍ഥന

author:അഖില്‍ കോട്ട

എന്നെ ജയിപ്പിക്കണേ അവള്‍ തോറ്റോട്ടെ
എന്നെയും അവളെയും ജയിപ്പിക്കണേ
ഞാന്‍ തോല്‍കുമെങ്കില്‍ അവനും തോല്‍കെട്ടേ
പ്രാര്‍ത്തിക്കാന്‍ ഓരോരുത്തര്‍കും
ഓരോ കരണങ്ങളുണ്ട് .

ലൈക്

author: അഖില്‍ കോട്ട

ലൈക് , ഷെര്‍ , പോസ്റ്റ് ക
മെന്‍റ്
അങ്ങനെ പോകുന്നു
കാലത്തിന്‍റെ വികൃതികള്‍

പ്രണയിക്കുന്നവരോട്

author : അഖില്‍ കോട്ട

മതം നോകുക
ജാതി നോകുക
കുടുംബകാരെ നോക്കുക
എന്നിട്ട് ഒളിച്ചോടുക
അവര്‍ വന്ന്‍ വിളിച്ചോളും .......

Sunday, November 17, 2013

എന്തിനാണത്??

author: al

അവളിലെ പൂകളുടെയും ഗര്‍ഭ പാത്രത്തിന്‍റെയും മൌലിക വ്യത്യാസം
തിരിച്ചറിഞ്ഞ നാള്‍ മുതല്‍ അവള്‍ ചിന്തികാന്‍ തുടങ്ങി
ചിന്തകള്‍ അവളെ അടക്കം ചെയ്ത മായികതയുടെ ചില്ലുപാത്രത്തില്‍ നിന്ന്‍
 അവളെ മോജിപ്പിച്ചു .
മോജന ദ്രവ്യമായി അവള്‍ ഊരികൊടുത്ത മൂല്യങ്ങള്‍ വ്രണങ്ങളായി
പൊതിയുകയും ജീവിതം അസാധ്യമാകുകയും ചെയ്തപ്പോള്‍
പാവനമായ അവളുടെ ഗര്‍ഭ പാത്രത്തെ ഊരിവച്ചവള്‍ മായികതയുടെ
ചില്ലുപേടകത്തിലേക്ക് തിരികേ പ്രവേഷിച്ചു
ജീവിതം ആഘോഷിച്ചു ....
***************
അവളുടെ ഗര്‍ഭ പത്രമാകട്ടെ ശൂന്യതയുടെ ന്യൂന മര്‍ദ്ദത്താല്‍
ആദ്യം വല്ലാതെ ചീര്‍ക്കുകയും
ചാക്രികമായ ആര്‍ത്തവത്തിന്‍റെ ദ്രവ്യ നഷ്ടത്താല്‍ ചുരുങ്ങുകയും
ഒടുവില്‍ ബീജങ്ങളുടെ അഭാവത്താല്‍ അത് മരിക്കുകയും  ചെയ്തു .  

ജെനറേന്‍


author: അഖില്‍ കോട്ട


തെറി പറഞ്ഞ് ഉറ്റവരെ ചവിട്ടികൊന്നവര്‍
ന്യൂ ജെനറേന്‍
കാലാവധി കഴിഞ്ഞ് തെരുവോരത്ത് തെണ്ടുന്നവര്‍
ഓല്‍ഡ് ജെനറേന്‍

കണ്ണ്

author;അഖില്‍ കോട്ട


ഞാന്‍ ചുറ്റും നോക്കിയ പല
ഭാകത്തേക്കും ശ്രദ്ധിച്ചു
ഇല്ല ...... കമകൊതിയില്ലാത്ത
കണ്ണുകള്‍ മാത്രമില്ല 

കാമുകി

author: ജിഷാര്‍
കുളിച്ചു വരുന്നതു വരേ മുഷിയാതിരിക്കാന്‍
അവള്‍ കാമുകനു കുഞ്ഞിനെ കൊടുത്തു
കുളിമുറിയിലേക്ക് നടക്കവേ
അവള്‍ പറഞ്ഞു
" മണ്‍ വെട്ടി വീടിന്‍റെ
പിറകില്‍ ഇരിപ്പുണ്ട് "


Sunday, November 3, 2013

20

തിരിഞ്ഞു നോക്കുമ്പോള്‍ മഴക്കാറുകള്‍ മാത്രം .

Saturday, October 26, 2013

എങ്കിലും യുദ്ധം ഒരു തുടര്‍കഥയാണ്

author-al

അതി ജീവനങ്ങള്‍ക്കുശേഷം ഞാന്‍ ചെകുത്താന്‍റെ സഗീതത്തില്‍ നിന്നും മോജിതനായിരിക്കുന്നു. സമാധാനം എന്നെ ആശ്ലേഷിച്ചിരിക്കുന്നു. അത് അതിന്‍റെ കേന്ത്രത്തില്‍ നിന്നു തന്നെയാകുന്നു . 

അപൂര്‍ണം

author- . ജിഷാര്‍
ഗസലുകളുടെ മടിയില്‍ കിടന്ന്‍
ഹൃദയ രക്തംകൊണ്ട് ഞാന്‍ എഴുതി.
നീയെന്‍റെ അരികിലിരുന്ന് നമ്മുടെ
 സ്വപ്നങ്ങള്‍ക്ക് വര്‍ണം ചാലിച്ചു .
നമ്മള്‍ ഞാനും നീയുമായപ്പോള്‍
 നീ നിന്‍റെ വരകളുടെ നിറം കുറച്ചപ്പോള്‍
ഞാനെന്‍റെ അക്ഷരം കൊണ്ടൊരു കഠാര നിര്‍മിച്ചു
സിന്ദൂര ഗന്ധമുള്ള വഴികളില്‍ പ്രണയ ചക്രവളത്തില്‍
നടന്നു അവസാനിക്കുന്നതിന് മുംബ് ഞാന്‍ ...

Sunday, October 20, 2013

നഷ്ടപ്പെട്ട അദ്ധ്യായം

author - al
കുഞ്ഞുനാളില്‍ താന്‍ കണ്ട പല മോഹങ്ങളുടെ സാഫല്യത്തിനായി അയാളൊരു  വൈദികനായി ; വളരേ കാലം കഴിഞ്ഞിട്ടും ആഗ്രഹിച്ച ആത്മീയ മണ്ഡലങ്ങളൊന്നും അയാള്‍ കണ്ടില്ല . അങ്ങനെ ഇരിക്കെ ഒരു
ഞാഴറായിച്ച രാത്രി അയാള്‍ തന്‍റെ ഉല്‍പതി പുസ്തകത്തിലേക്ക് മനോഹരമായ ഒരാദ്ധ്യയം എഴുതി ചേര്‍ത്തു .

                            "ആദിയില്‍ ഭൂമിയുടെ നിര്‍മാണ വേളയില്‍ ദൈവം പല രൂപങ്ങളും പരീക്ഷിച്ചു നോകിയിരുന്നു . സ്വാതന്ത്രം , സ്നേഹം തുടങ്ങിയവയുടെ നിര്‍മാണ വേളയില്‍ ഭൂമിക്ക് പരന്ന രൂപമായിരുന്നു . പര്‍വതങ്ങളും താഴ്വാരങ്ങളും വിതാനങ്ങളുമുള്ള പരന്ന രൂപം . എന്നിട്ട് ദൈവം സ്നേഹത്തെ താഴ്വാരത്തിലും സ്വാതന്ത്രത്തെ പര്‍വതത്തിന് മുകളിലും സ്ഥാപിച്ചു . എന്നിട്ട് പര്‍വതത്തിന്‍റെ ദേവനായി ചെകുത്താനെയും താഴ്വാരത്തിന്‍റെ ദേവനായി മാലാഘ മാരെയും നിയമിച്ചു . സ്വാതന്ത്രത്തെ ഭയപ്പെട്ട അടിമത്തം താഴ്വാരത്തില്‍ കഴിച്ചു കൂടുകയും ചെകുത്താന് ചുമതലയുള്ള മറ്റ് ദുഷ്പ്രവര്‍ത്തികള്‍ പര്‍വതങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു .

                               ലോകത്തില്‍ ഉള്ള ഏറ്റവും ഉന്നതമായത്തും സന്യാസികള്‍ക്ക് മാത്രം സാദ്ധ്യമാകുന്നതുമായ സഹോദര്യസ്നേഹം * ഏറ്റവും താഴ്ന്ന വിദാനമായ തടാകത്തിനടിയില്‍ അളിപിടിച്ചു കിടക്കുകയുംചെയ്തു . പര്‍വതത്തിനടിയിലുള്ള ഒരു സ്ഥാനത്ത് ദൈവം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ നിര്‍ണയിക്കുകയും ചെയ്തു . 

                               ഭവ്തിക ഭൂമിയുടെ രൂപം ഗോളമാകിയെങ്കിലും അവ അങ്ങനെ തന്നെ തുടര്‍ന്നു . "

 എന്നിട്ട് അയാള്‍ ഇങ്ങനെ പറഞ്ഞു - "മനുഷ്യന്‍റെ സൃഷ്ട്ടിക്കു ശേഷം അവര്‍ താഴ്വാരങ്ങളുടെ അനായാസം കൊണ്ട് അവിടെ ഓടിനടക്കുകയും പര്‍വതങ്ങളിലെ പ്രകാശം കണ്ട് പര്‍വ്വതാരോഹണത്തിന് മുതിരുകയും ഇടക്ഇടെ സ്നേഹത്തിന്‍റെ ആഗിരണം കൊണ്ട് തിരികെ മറിഞ്ഞ് വീണുകൊണ്ടും ഇരിക്കുന്നു .  "


Saturday, October 19, 2013

ഞാന്‍ കളി നിര്‍ത്തുന്നു

author al-
എഴുതുന്ന അത്രെയും നാള്‍ ഞാന്‍ വൃത്തികെട്ട ഒട്ടും ആത്മസംതൃപ്തി
നല്‍കാത്ത ആത്മ വെബിജാരത്തിലായിരുന്നു .
അക്കാലമത്രയും തലയും ഹൃദയവും പൂട്ടികിടന്നു .അവര്‍
കര്‍ശനമായി വിലക്കിട്ടും ഞാന്‍ കഥ എഴുതി.
ആത്മവെബിജാരത്തിനുവേണ്ടി മാത്രം .
കഥകളിലൂടെ ഒരു രഹസ്യ ഗ്രാഫ് വരക്കുകയായിരുന്നു .
ഹൃദയത്തിന്‍റെ കന്യകതത്തിനുവേണ്ടി നടത്തിയ യുദ്ധത്തിന്‍റെ ഗ്രാഫ് .
ഭവ്ധിക വെബിജാരത്തില്‍ നിന്നും രക്ഷപെടാന്‍ ആത്മവെബിജാരം .
ഈ കഥകള്‍ എന്നെയോ എന്‍റെ ചിന്തകളേയോ  ഒരിക്കലും അടയാളപ്പെടുത്തിയില്ല. നിനക്ക് നന്നി ...
എന്‍റെ ഓക്കാനത്തെ ഞാന്‍ അക്ഷരത്തില്‍ പൊതിയുക മാത്രമായിരുന്നു  .

രൂപ ഭേദം

author al-
മഞ്ഞപിത്തം ഹൃദയത്തെ ബാധിച്ചു കഴിഞ്ഞാല്‍
അത് കണ്ണുകളേയും കാതുകളെയും കൈകളേയും ബാധിക്കുന്നു
വൃണങ്ങളില്‍ നിന്നും ഒലിക്കുന്ന ചോരയുടെ മഞ്ഞക്ക്
പെയ്ന്‍റ് കൊടുത്തു ഞാന്‍ ഉറങ്ങാന്‍ വെംബുമ്പോള്‍
ഞാനെന്നും ഭയപ്പെട്ട ഭാവികാലത്തിലെ ഭൂതങ്ങള്‍
വര്‍ത്തമാനത്തില്‍ കാല്‍ വെക്കുന്നത് ഞാനൊരു
ചാട്ടുളി ഏറ്റ  ഞെട്ടലോടെ അറിയുന്നു .
യുദ്ധത്തെ ഇഷ്ട്ട പെടുന്ന യോദ്ധാവാവാതെ
ലക്ഷ്യങ്ങളുള്ള  പോരാളിയാവുക ..   

Thursday, October 17, 2013

സന്തോഷത്തിന്‍റെ മരണം

                        നാം നാലു നൂറ്റാണ്ട് നീണ്ട യൂറോപ്യന്‍ ഭരണത്തിനു കീഴിലായിരുന്നെന്ന്  ഇന്ന്‍ നാം അത്ര ഓര്‍കാറില്ല .  അവര്‍ക് താഴേ തട്ടില്‍ വേണ്ടത്ര സ്വാധീനം  ഇല്ലായിരുന്നതുകൊണ്ടാവണം , അതെന്തുകൊണ്ടെന്നാല്‍ ബ്രിട്ടീഷുകാരിലെ ഉന്നതരാണ് ഇന്ത്യയില്‍ എത്തിയിരുന്നത് . അതിലും ഉന്നതമായ ജീവിതമാണ് അവര്‍ ഇവിടെ ജീവിച്ചത് . അതുകൊണ്ട് തന്നെ ഇവിടെ ഉണ്ടായിരുന്ന സംമ്പന്ന വര്‍ഗംത്തില്‍ മാത്രം അവരെ അനുകരിക്കുന്ന അവരേപോലെ നിശാ വസ്ത്രംവും കോട്ടും തുന്നി പൈപ്പും വച്ച് ഒരു ഓച്ചാന വര്‍ഗം പൂരിപക്ഷം പ്രാഭിച്ചിരുന്നു . ഓച്ചാനത്തിന്റെ ആഭിചാരംത്തിന്‍റെ ശക്തി കൊണ്ട് അവര്‍ കൂടുതല്‍ സംമ്പന്നരായി , എന്തൊ  ?

                          പക്ഷേ ബ്രിട്ടീഷ് കാരുടെ ഭരണം അവസാനിച്ച് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ആ വര്‍ഗം അവരേ അനുകരിച്ച് പുതിയ പാതകള്‍ പിന്തുടര്ന്ന് ഉടുത്തത് അഴിച്ച് നടക്കാനും ആരുടെ ഒപ്പവും കിടക്കുന്നത് ഒരു പാഷന്‍ ആയി കാണുകയും ചെയ്യുന്നു . ആ എന്തേലും അവട്ട് ...

                 എന്തൊക്കെ ആയാലും ഇന്ത്യയില്‍ താമസിച്ചിരുന്ന വെള്ളക്കാര്‍ സാധാരണക്കാരില്‍ നിന്നും വളരേ അകലം പാലിച്ചിരുന്നു .അവര്‍ സാധാരണക്കാര്‍ക്ക് കാര്യമായി നല്കിയിരുന്നത് വെള്ള കുഞ്ഞുങ്ങളെ മാത്രമായിരുന്നു .

                             പക്ഷേ അവരില്‍ നിന്നുമെല്ലാം വ്യത്യസ്തനായിരുന്നു "ബാറ്റര്‍ പീറ്റര്‍ പ്രഭു" എന്ന്‍ നാട്ടുകാര്‍ വിളിച്ചിരുന്ന "ബാറ്റര്‍ പീറ്റര്‍" , പേരുപോലെ തന്നെ ഒരു രസികനും പിന്നെ ഒരു സോപ്നാടകനും ആയിരുന്നു പീറ്റര്‍ . ചെത്ത് കള്ള് കുടിക്കുകയും കവലകളില്‍ വരേ ഇരിക്കുകയും ചെയ്തിരുന്ന ഒരു ഭ്രാന്തന്‍ സായിപ്പ് . പാണനും നഭൂതിരിയും അയാള്‍ക്ക്  ഒരുപോലെ ആയിരുന്നു. 

                      പക്ഷേ പ്രഭുവിനെ പറ്റി നാട്ടുകാരോട് ചോദിച്ചാല്‍ "അയാള്‍ ഒരു സാധാരണ മനുഷ്യനല്ലെന്ന് മാത്രം ഞങ്ങള്‍ക്ക് അറിയാം എന്ന്‍ അവര്‍ പറയും . ചെലപ്പോ അതികപേരും അയാള്‍ ഒരു ചെകുത്താനാണെന്ന് വരേ പറഞ്ഞു കളയും . ഒരുപക്ഷേ സമൂഹത്തിന്‍റെ അടിവേരുകളില്‍ അള്ളിപിടിച്ച് വളര്‍ന്ന് കൊഴുത്ത അന്നതെ ഉച്ചനീജത്തത്തെ അയാള്‍ വക വെക്കാത്തതുകൊണ്ടാവും . അല്ലെങ്കില്‍ പിശാച്ചുകള്‍ക്കും ഭ്രാന്തന്‍മാര്‍ക്കും പറ്റിയ സ്ഥലത്ത് താമസിക്കുന്നതുകൊണ്ടുമാവും . 

                         കേരളത്തിന്‍റെ കിഴക്കുള്ള നീലഗിരിയിലെ  രാത്രി മുഴുവനും പകല്‍ മുക്കാലും കോട മൂടി കിടക്കുന്ന ഒരു മല മുകളില്‍ നിര്‍മിച്ച ഒരു കരീംകല്‍ കോട്ടയിലയിരുന്നു പ്രഭുവിന്‍റെ താമസം . ഒരു യൂറോപ്യന്‍ ഗൊത്തിക് കോട്ട. ചെറുപ്പം മുതല്‍ കേട്ട എല്ലാ കഥകളിലേയും കോട്ടകളെയെല്ലാം ആ കോട്ടയില്‍ അയാള്‍ ആവാഹിച്ചു കുടിയിരുത്തി  .വളരേ കിലോമീറ്ററുകള്‍ അപ്പുറവും ആള്‍ താമസമില്ലാത്ത കൊടും കാടിന് നടുവിലായിരുന്നു അത് . കോട്ടക്കുള്ളില്‍ നിന്നും എവിടേക്കു നോക്കിയാലും കറുപ്പും നീലയും പച്ചയും കലര്‍ന്ന പര്‍വതകെട്ടുകള്‍ കോട മൂടികിടക്കുന്നതോ കോടയോ കാണാം .

                                   നേരം പത്തു മണിക്കേ അവിടെ സൂര്യന്‍ ഉദിക്കുകയൊള്ളൂ. ഉച്ച വരേ പതിയെ കോട പര്‍വതങ്ങളെ വിട്ടു പോവുന്നത് കാണാം . പിന്നെ ചുറ്റും കിടക്കുന്ന മലനിരകളും നീല  ആകാശത്തു മേഘങ്ങള്‍ വരക്കുന്നതും കാണാം . വൈകുനേരം ആകാശം ചുവപ്പിച്ച് അതേ പര്‍വതങ്ങള്‍ക്ക് പിന്നിലേക്ക് സൂര്യന്‍ മറയുന്നതും മലകളിലേക്ക് ഇരുട്ടും തണുപ്പും കൊണ്ട് കാറ്റ് വരുന്നതും മനോഹരമായ കാഴ്ചയാണ് .

                                 പീറ്ററിന് തന്നെ ഒരുപാട് കൂട്ടുകാരുള്ളതുകൊണ്ടും കോട്ടയുടെ മനോഹാരിത കേട്ടറിയുന്ന സന്നര്ഷകരുമായി കോട്ടയില്‍ എന്നും വിരുന്നായിരുന്നു . കാട്ട് ഇറച്ചിയും കഞ്ചാ\വും കള്ളും അവിടെ ഒഴുകി നടന്നു .

  
                              പക്ഷെ ഭീമമായ തുക ചിലവാക്കി ബാറ്റര്‍ പീറ്റര്‍ ആ കോട്ട നിര്‍മിച്ചത്  ഏകാന്തതയില്‍  ലയിച് ഇരിക്കാനും യദാര്‍ഥങ്ങളില്‍   നിന്ന്‍ രക്ഷപ്പെട്ട് അമൂര്‍ത്തധയിലേക്ക് ഉല്‍ വലിയാനുമായിരുന്നു . പക്ഷെ ഹ്രദയത്തിന് താഴേ ഘനീഭവിച്ച് കിടക്കുന്ന ദുഖം അയാളെ അനുവദിച്ചില്ല . ഏകാന്തനാവുമ്പോള്‍ ദുഖം പതിയെ അലിയുകയും സമുദ്രത്തോളം ആഴമുള്ള ദുഖത്തിലേക്ക് താന്‍ അഴ്ന്നു പോകുന്നതായും അയാള്‍ക്ക് തോന്നും . അതിനാല്‍ തന്‍റെ ദുഖത്തെ ഒരിക്കലും അഭിമുകീകരിക്കാന്‍ അയാള്‍ ദൈര്യപ്പെട്ടില്ല. ആകാരണമായി ഇടക്കിടെ പൊങ്ങി വരുന്ന ദുഖത്തില്‍ നിന്ന്‍ ശ്വഷധമായി രക്ഷപ്പെടാന്‍ അയാള്‍ ഒരു മാര്‍ഗമേ അയാള്‍ കണ്ടുള്ളൂ .. 'മരണം'
  
                             
ആത്മഹത്യ എന്ന വിജാരത്തിലെ സമാധാനത്തെ അയാള്‍ ആസ്വദിക്കുകയും ഒപ്പം വേദനയെ അയാള്‍ ഭയപ്പെടുകയും ചെയ്തു . അതിനാല്‍ അയാള്‍ പുതിയ മരണ മാര്‍ഗങ്ങളെ കുറിച്ച് ആലോജിക്കുകയും ചെയ്തു കൊണ്ടിരിക്കവെ ആണ് ' സന്തോഷത്തിന്‍റെ മരണത്തെ' പറ്റിയും 'സന്തോഷത്തിന്‍റെ മുറി'യെ പറ്റിയും കോട്ടയില്‍ വിരുന്നിന് വന്ന ആരോ അയാളോട് പറഞ്ഞത് . അത് കേട്ടതു മുതല്‍ അയാളുടെ കാലുകള്‍ അതുമായി പ്രണയത്തിലാവുകയും അവ അവിടെക്കു ചലിക്കാന്‍ തുടങ്ങുകയും ചെയ്തു ഒന്നിന്നും തടുക്കാനാവാത്ത വിധം അത് പ്രയാണമാരംബിക്കുകയും ചെയ്തു . അയാള്‍ മദ്രാസില്‍ നിന്നും അഫ്ഗാനിലേക്ക് വണ്ടി കയറി.
  
                                             തണുത്തതും  വരണ്ടതുമായ ഭൂമികളും മഞ്ഞു പര്‍വതങ്ങളും നീല തടാകങ്ങളും നിറഞ്ഞ കഞ്ചാവിന്റെ വിളനിലമായ ഹിന്ദുഖുശ്  സ്വര്‍ഗ ഭൂമി  പിന്നിട്ട് അഫ്ഗാനിലെ ആ സ്വര്‍ഗ ഭൂമിയിലെത്തി .
  
                                            സില്‍ക്ക് പാതയില്‍ അഫ്ഗാന് പ്രധാന റോള്‍ കിട്ടുന്നതിന് മുംബ് തന്നെ അവിടെ ഗ്രാമങ്ങളില്‍ ചെറിയ ചെറിയ പ്ലോട്ടുകളായി ഒപ്പിയം കൃഷി ഉണ്ടായിരുന്നു അതിനു കാരണം വടക്കന്‍ അഫ്ഗാനിന്റെ വരണ്ട ഉഷ്ണ കാലാവസ്ഥ പോപ്പി ചെടികള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായതാണ്  . അതിന് വേദ കാലത്തിന്റെ പഴക്കമുണ്ടെന്ന് വരെ പറയപ്പെടുന്നു . ഇന്നും അതിന് വലിയ മാറ്റമൊന്നുമില്ല . 

                                             അവിടെ വിശേഷപ്പെട്ട ഒരു തരം ഒപ്പിയം കൃഷിചെയ്യുന്ന തോട്ടങ്ങളുണ്ട് . അതിന് ചാരെ തന്നെ ഒരു മുറിയും ഉണ്ടാകും . അവിടെയാണ് സന്തോഷത്തിന്‍റെ മരുന്നെന്ന് ചരിത്രധീന കാലം മുതല്‍ അറിയപ്പെടുന്ന  ലഹരി മരുന്ന്‍ നിര്‍മിക്കുന്നത്. ആ മുറിയാണ് സന്തോഷത്തിന്‍റെ മുറി . അവിടെ ഉണ്ടാക്കുന്ന മരുന്ന്‍ കഴിച്ചവന് ലോകത്തില്‍ ലഭ്യമായ ഏറ്റവും വലിയ  സന്തോഷം അനുഭവപ്പെടുന്നു . മൊസാക് പര്‍വതത്തോളം കറുപ്പിന്‍റെ ലഹരി ആ മരുന്നിന്നുണ്ടെന്ന് ഒരു    പഴമൊഴി ഉണ്ട് . എന്തു തന്നെ ആയാലും അതിനെ പറ്റി അത് കഴിച്ചവര്‍ ആരും അതികം പറഞ്ഞിട്ടില്ല കാരണം അത് ആസ്വദിച്ചതിന് പകരമായി ആ മരുന്ന്‍ മരണം പ്രതിഫലമായി നല്കിയിരുന്നു . 
  
                                         
  ഒരുപാട് ദിവസത്തെ അലചലിന് ശേഷം ബാറ്റര്‍  പീറ്റെര്‍  ആ മുറി കണ്ടത്തി .ലോക പ്രശസ്തി നേടിയ സന്തോഷത്തിന്‍റെ മുറി കണ്ട് അയാള്‍ നെട്ടി പോയി.  അയാള്‍  ഊഹിച്ച പോലെയായിരുന്നില്ല അത് . ഒരു ചെറിയ പോപ്പിതോട്ടത്തിന്റെ മൂലയില്‍ തികച്ചും സാധാരണമായ ഒരു മുറി . അവിടെ കേറിച്ചെന്നപ്പോള്‍ ആരും അയാളെ നോകിയില്ല. ആരും ഒരു സായിപ്പ് ആ മുറിയില്‍ കഴറിയത് കണ്ടില്ല. കാരണം അവരാരും തന്നെ ആ ലോകത്തായിരുന്നില്ല . തീര്‍ത്തൂം വൃത്തി ഹീനമായ ആ മുറിയില്‍ അങ്ങുമിങ്ങുമായി ചിലര്‍ പ്രേതങ്ങളെ പോലെ കിടക്കുന്നത് പീറ്റര്‍ അരണ്ട വെളിച്ചത്തില്‍ കണ്ടു . ചിലര്‍ , അഹ്.. ഹാ... എന്നൊക്കെ മുരടുകയും , മറ്റുചിലര്‍ അള്ളാ ... ഹാ... 
  
                                    ആ മുറിയില്‍ നിന്നു വമിക്കുന്ന മണം തന്നെ അയാളെ അടിമ ആക്കി കഴിഞ്ഞിരുന്നു . ആരോ നീട്ടിയ ഒരു ചുരുട്ട് വലിച്ച് അയാളും അവരോടൊപ്പം ചേര്‍ന്നു . അയാള്‍ പതുക്കെ ഭൂമിക്കും സ്വര്‍ഗത്തിനുമിടയിലേക്ക് ഉയര്‍ന്നു . അങ്ങനെ അയാള്‍ അവിടെയുള്ളവരുമായി സ്വപ്നത്തില്‍ സംസാരിക്കാന്‍ പഠിച്ചു . അങ്ങനെ മൂന്നാം നാള്‍ പീറ്റര്‍ തന്‍റെ അവിശ്യം പറഞ്ഞു . അങ്ങനെ അവരുടെ നേതാവ് യദാര്‍ത്യത്തിനും സ്വപ്നത്തിനും ഇടയില്‍ നിന്നുകൊണ്ടു ആ മാന്ത്രിക മരുന്ന്‍ ഒരാഴ്ച്ച കൊണ്ട് നിര്‍മിച്ചു കൊടുത്തു . അത് കഴിച്ച പീറ്റെര്‍ ബാറ്റര്‍ ഉന്‍മാദത്തിന്‍റെ അങ്ങേ അറ്റത്ത് വച്ച് തന്‍റെ ശരീരവും ആത്മാവും തമ്മിലുള്ള അടിമത്തത്തിന്റെ വേരുകള്‍ ഭേദിച്ച് സന്തോഷത്തിന്‍റെ മരണം വരിക്കുകയും ചെയ്തു . ഭീകരമായ മരണഭയം അയാള്‍ മുറിച്ച് കടന്നുകാണുമോ?

                                     

Wednesday, October 16, 2013

ഇന്നും ഇന്നലകളും...

മാത്ര്‍ത്ത്വത്തിന്റെ മാധുര്യം
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

പിത്ര്‍ത്ത്വത്തിന്റെ പവിത്ത്രത
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

സാഹോദര്യത്തിന്റെ ചാതുര്യം
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

അധ്യാപനത്തിന്റെ ആധികാരികത
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

രണ്ടു ഡിസൈനുകള്‍ ...

a story of Ar. Kevin Mark Low
 ഒരിക്കല്‍ ഒരു അക്വാറിയം ഡെസിങ് ചെയ്യാന്‍ രണ്ട് പ്രഗല്‍ഭരായ ആര്‍കിടെക്ട് മാരെത്തി . ഒരാളുടെ മനസ് നിറയേ ശംഖിന്‍റെ രൂപമായിരുന്നു .അതിന്‍റെ രൂപം, അതിന്‍റെ ചലമാത്മഗത , സമുദ്രത്തോടുള്ള അനുരൂപത , എല്ലാം ആ അക്വാറിയം ഒപ്പിയെടുത്തു .  മനോഹരമായ ആ അക്വാറിയം കണ്ട് ജനങ്ങള്‍ അദ്ദേഹത്തെ അഭിനദിച്ചു
              ശംഖിനെയും കടല്‍ ജീവികളേയും , കടലിനെതന്നെ ഉല്‍കൊള്ളാവുന്ന മനോഹരമായ കടല്‍ തന്നെ യായിരുന്നു രണ്ടാമന്‍റെ മനസില്‍ . കടല്‍ തിരമാല , ഗര്‍ത്തങ്ങള്‍ , കടല്‍ ജീവികള്‍ , എല്ലാം അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നു . കടല്‍ തിരമലകള്‍ പുരത്തേകൊഴുകുന്നതും ഉള്‍വലിയുന്നതും കുരുന്നിന്‍റെ കവ്ദുകത്തോടെ അയാള്‍ നോക്കി കണ്ടു .
                           അദേഹത്തിന്‍റെ  ഡിസൈന്‍ കണ്ട് ആരും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ നിന്നില്ല .  പകരം അവര്‍ ആ അക്വാറിയത്തില്‍ ഇറങ്ങിച്ചെന്ന് കടലിനെ അനുഭവിച്ചു ..