1

Sunday, November 17, 2013

എന്തിനാണത്??

author: al

അവളിലെ പൂകളുടെയും ഗര്‍ഭ പാത്രത്തിന്‍റെയും മൌലിക വ്യത്യാസം
തിരിച്ചറിഞ്ഞ നാള്‍ മുതല്‍ അവള്‍ ചിന്തികാന്‍ തുടങ്ങി
ചിന്തകള്‍ അവളെ അടക്കം ചെയ്ത മായികതയുടെ ചില്ലുപാത്രത്തില്‍ നിന്ന്‍
 അവളെ മോജിപ്പിച്ചു .
മോജന ദ്രവ്യമായി അവള്‍ ഊരികൊടുത്ത മൂല്യങ്ങള്‍ വ്രണങ്ങളായി
പൊതിയുകയും ജീവിതം അസാധ്യമാകുകയും ചെയ്തപ്പോള്‍
പാവനമായ അവളുടെ ഗര്‍ഭ പാത്രത്തെ ഊരിവച്ചവള്‍ മായികതയുടെ
ചില്ലുപേടകത്തിലേക്ക് തിരികേ പ്രവേഷിച്ചു
ജീവിതം ആഘോഷിച്ചു ....
***************
അവളുടെ ഗര്‍ഭ പത്രമാകട്ടെ ശൂന്യതയുടെ ന്യൂന മര്‍ദ്ദത്താല്‍
ആദ്യം വല്ലാതെ ചീര്‍ക്കുകയും
ചാക്രികമായ ആര്‍ത്തവത്തിന്‍റെ ദ്രവ്യ നഷ്ടത്താല്‍ ചുരുങ്ങുകയും
ഒടുവില്‍ ബീജങ്ങളുടെ അഭാവത്താല്‍ അത് മരിക്കുകയും  ചെയ്തു .  

ജെനറേന്‍


author: അഖില്‍ കോട്ട


തെറി പറഞ്ഞ് ഉറ്റവരെ ചവിട്ടികൊന്നവര്‍
ന്യൂ ജെനറേന്‍
കാലാവധി കഴിഞ്ഞ് തെരുവോരത്ത് തെണ്ടുന്നവര്‍
ഓല്‍ഡ് ജെനറേന്‍

കണ്ണ്

author;അഖില്‍ കോട്ട


ഞാന്‍ ചുറ്റും നോക്കിയ പല
ഭാകത്തേക്കും ശ്രദ്ധിച്ചു
ഇല്ല ...... കമകൊതിയില്ലാത്ത
കണ്ണുകള്‍ മാത്രമില്ല 

കാമുകി

author: ജിഷാര്‍
കുളിച്ചു വരുന്നതു വരേ മുഷിയാതിരിക്കാന്‍
അവള്‍ കാമുകനു കുഞ്ഞിനെ കൊടുത്തു
കുളിമുറിയിലേക്ക് നടക്കവേ
അവള്‍ പറഞ്ഞു
" മണ്‍ വെട്ടി വീടിന്‍റെ
പിറകില്‍ ഇരിപ്പുണ്ട് "


Sunday, November 3, 2013

20

തിരിഞ്ഞു നോക്കുമ്പോള്‍ മഴക്കാറുകള്‍ മാത്രം .

Saturday, October 26, 2013

എങ്കിലും യുദ്ധം ഒരു തുടര്‍കഥയാണ്

author-al

അതി ജീവനങ്ങള്‍ക്കുശേഷം ഞാന്‍ ചെകുത്താന്‍റെ സഗീതത്തില്‍ നിന്നും മോജിതനായിരിക്കുന്നു. സമാധാനം എന്നെ ആശ്ലേഷിച്ചിരിക്കുന്നു. അത് അതിന്‍റെ കേന്ത്രത്തില്‍ നിന്നു തന്നെയാകുന്നു . 

അപൂര്‍ണം

author- . ജിഷാര്‍
ഗസലുകളുടെ മടിയില്‍ കിടന്ന്‍
ഹൃദയ രക്തംകൊണ്ട് ഞാന്‍ എഴുതി.
നീയെന്‍റെ അരികിലിരുന്ന് നമ്മുടെ
 സ്വപ്നങ്ങള്‍ക്ക് വര്‍ണം ചാലിച്ചു .
നമ്മള്‍ ഞാനും നീയുമായപ്പോള്‍
 നീ നിന്‍റെ വരകളുടെ നിറം കുറച്ചപ്പോള്‍
ഞാനെന്‍റെ അക്ഷരം കൊണ്ടൊരു കഠാര നിര്‍മിച്ചു
സിന്ദൂര ഗന്ധമുള്ള വഴികളില്‍ പ്രണയ ചക്രവളത്തില്‍
നടന്നു അവസാനിക്കുന്നതിന് മുംബ് ഞാന്‍ ...