1

Thursday, October 17, 2013

സന്തോഷത്തിന്‍റെ മരണം

                        നാം നാലു നൂറ്റാണ്ട് നീണ്ട യൂറോപ്യന്‍ ഭരണത്തിനു കീഴിലായിരുന്നെന്ന്  ഇന്ന്‍ നാം അത്ര ഓര്‍കാറില്ല .  അവര്‍ക് താഴേ തട്ടില്‍ വേണ്ടത്ര സ്വാധീനം  ഇല്ലായിരുന്നതുകൊണ്ടാവണം , അതെന്തുകൊണ്ടെന്നാല്‍ ബ്രിട്ടീഷുകാരിലെ ഉന്നതരാണ് ഇന്ത്യയില്‍ എത്തിയിരുന്നത് . അതിലും ഉന്നതമായ ജീവിതമാണ് അവര്‍ ഇവിടെ ജീവിച്ചത് . അതുകൊണ്ട് തന്നെ ഇവിടെ ഉണ്ടായിരുന്ന സംമ്പന്ന വര്‍ഗംത്തില്‍ മാത്രം അവരെ അനുകരിക്കുന്ന അവരേപോലെ നിശാ വസ്ത്രംവും കോട്ടും തുന്നി പൈപ്പും വച്ച് ഒരു ഓച്ചാന വര്‍ഗം പൂരിപക്ഷം പ്രാഭിച്ചിരുന്നു . ഓച്ചാനത്തിന്റെ ആഭിചാരംത്തിന്‍റെ ശക്തി കൊണ്ട് അവര്‍ കൂടുതല്‍ സംമ്പന്നരായി , എന്തൊ  ?

                          പക്ഷേ ബ്രിട്ടീഷ് കാരുടെ ഭരണം അവസാനിച്ച് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ആ വര്‍ഗം അവരേ അനുകരിച്ച് പുതിയ പാതകള്‍ പിന്തുടര്ന്ന് ഉടുത്തത് അഴിച്ച് നടക്കാനും ആരുടെ ഒപ്പവും കിടക്കുന്നത് ഒരു പാഷന്‍ ആയി കാണുകയും ചെയ്യുന്നു . ആ എന്തേലും അവട്ട് ...

                 എന്തൊക്കെ ആയാലും ഇന്ത്യയില്‍ താമസിച്ചിരുന്ന വെള്ളക്കാര്‍ സാധാരണക്കാരില്‍ നിന്നും വളരേ അകലം പാലിച്ചിരുന്നു .അവര്‍ സാധാരണക്കാര്‍ക്ക് കാര്യമായി നല്കിയിരുന്നത് വെള്ള കുഞ്ഞുങ്ങളെ മാത്രമായിരുന്നു .

                             പക്ഷേ അവരില്‍ നിന്നുമെല്ലാം വ്യത്യസ്തനായിരുന്നു "ബാറ്റര്‍ പീറ്റര്‍ പ്രഭു" എന്ന്‍ നാട്ടുകാര്‍ വിളിച്ചിരുന്ന "ബാറ്റര്‍ പീറ്റര്‍" , പേരുപോലെ തന്നെ ഒരു രസികനും പിന്നെ ഒരു സോപ്നാടകനും ആയിരുന്നു പീറ്റര്‍ . ചെത്ത് കള്ള് കുടിക്കുകയും കവലകളില്‍ വരേ ഇരിക്കുകയും ചെയ്തിരുന്ന ഒരു ഭ്രാന്തന്‍ സായിപ്പ് . പാണനും നഭൂതിരിയും അയാള്‍ക്ക്  ഒരുപോലെ ആയിരുന്നു. 

                      പക്ഷേ പ്രഭുവിനെ പറ്റി നാട്ടുകാരോട് ചോദിച്ചാല്‍ "അയാള്‍ ഒരു സാധാരണ മനുഷ്യനല്ലെന്ന് മാത്രം ഞങ്ങള്‍ക്ക് അറിയാം എന്ന്‍ അവര്‍ പറയും . ചെലപ്പോ അതികപേരും അയാള്‍ ഒരു ചെകുത്താനാണെന്ന് വരേ പറഞ്ഞു കളയും . ഒരുപക്ഷേ സമൂഹത്തിന്‍റെ അടിവേരുകളില്‍ അള്ളിപിടിച്ച് വളര്‍ന്ന് കൊഴുത്ത അന്നതെ ഉച്ചനീജത്തത്തെ അയാള്‍ വക വെക്കാത്തതുകൊണ്ടാവും . അല്ലെങ്കില്‍ പിശാച്ചുകള്‍ക്കും ഭ്രാന്തന്‍മാര്‍ക്കും പറ്റിയ സ്ഥലത്ത് താമസിക്കുന്നതുകൊണ്ടുമാവും . 

                         കേരളത്തിന്‍റെ കിഴക്കുള്ള നീലഗിരിയിലെ  രാത്രി മുഴുവനും പകല്‍ മുക്കാലും കോട മൂടി കിടക്കുന്ന ഒരു മല മുകളില്‍ നിര്‍മിച്ച ഒരു കരീംകല്‍ കോട്ടയിലയിരുന്നു പ്രഭുവിന്‍റെ താമസം . ഒരു യൂറോപ്യന്‍ ഗൊത്തിക് കോട്ട. ചെറുപ്പം മുതല്‍ കേട്ട എല്ലാ കഥകളിലേയും കോട്ടകളെയെല്ലാം ആ കോട്ടയില്‍ അയാള്‍ ആവാഹിച്ചു കുടിയിരുത്തി  .വളരേ കിലോമീറ്ററുകള്‍ അപ്പുറവും ആള്‍ താമസമില്ലാത്ത കൊടും കാടിന് നടുവിലായിരുന്നു അത് . കോട്ടക്കുള്ളില്‍ നിന്നും എവിടേക്കു നോക്കിയാലും കറുപ്പും നീലയും പച്ചയും കലര്‍ന്ന പര്‍വതകെട്ടുകള്‍ കോട മൂടികിടക്കുന്നതോ കോടയോ കാണാം .

                                   നേരം പത്തു മണിക്കേ അവിടെ സൂര്യന്‍ ഉദിക്കുകയൊള്ളൂ. ഉച്ച വരേ പതിയെ കോട പര്‍വതങ്ങളെ വിട്ടു പോവുന്നത് കാണാം . പിന്നെ ചുറ്റും കിടക്കുന്ന മലനിരകളും നീല  ആകാശത്തു മേഘങ്ങള്‍ വരക്കുന്നതും കാണാം . വൈകുനേരം ആകാശം ചുവപ്പിച്ച് അതേ പര്‍വതങ്ങള്‍ക്ക് പിന്നിലേക്ക് സൂര്യന്‍ മറയുന്നതും മലകളിലേക്ക് ഇരുട്ടും തണുപ്പും കൊണ്ട് കാറ്റ് വരുന്നതും മനോഹരമായ കാഴ്ചയാണ് .

                                 പീറ്ററിന് തന്നെ ഒരുപാട് കൂട്ടുകാരുള്ളതുകൊണ്ടും കോട്ടയുടെ മനോഹാരിത കേട്ടറിയുന്ന സന്നര്ഷകരുമായി കോട്ടയില്‍ എന്നും വിരുന്നായിരുന്നു . കാട്ട് ഇറച്ചിയും കഞ്ചാ\വും കള്ളും അവിടെ ഒഴുകി നടന്നു .

  
                              പക്ഷെ ഭീമമായ തുക ചിലവാക്കി ബാറ്റര്‍ പീറ്റര്‍ ആ കോട്ട നിര്‍മിച്ചത്  ഏകാന്തതയില്‍  ലയിച് ഇരിക്കാനും യദാര്‍ഥങ്ങളില്‍   നിന്ന്‍ രക്ഷപ്പെട്ട് അമൂര്‍ത്തധയിലേക്ക് ഉല്‍ വലിയാനുമായിരുന്നു . പക്ഷെ ഹ്രദയത്തിന് താഴേ ഘനീഭവിച്ച് കിടക്കുന്ന ദുഖം അയാളെ അനുവദിച്ചില്ല . ഏകാന്തനാവുമ്പോള്‍ ദുഖം പതിയെ അലിയുകയും സമുദ്രത്തോളം ആഴമുള്ള ദുഖത്തിലേക്ക് താന്‍ അഴ്ന്നു പോകുന്നതായും അയാള്‍ക്ക് തോന്നും . അതിനാല്‍ തന്‍റെ ദുഖത്തെ ഒരിക്കലും അഭിമുകീകരിക്കാന്‍ അയാള്‍ ദൈര്യപ്പെട്ടില്ല. ആകാരണമായി ഇടക്കിടെ പൊങ്ങി വരുന്ന ദുഖത്തില്‍ നിന്ന്‍ ശ്വഷധമായി രക്ഷപ്പെടാന്‍ അയാള്‍ ഒരു മാര്‍ഗമേ അയാള്‍ കണ്ടുള്ളൂ .. 'മരണം'
  
                             
ആത്മഹത്യ എന്ന വിജാരത്തിലെ സമാധാനത്തെ അയാള്‍ ആസ്വദിക്കുകയും ഒപ്പം വേദനയെ അയാള്‍ ഭയപ്പെടുകയും ചെയ്തു . അതിനാല്‍ അയാള്‍ പുതിയ മരണ മാര്‍ഗങ്ങളെ കുറിച്ച് ആലോജിക്കുകയും ചെയ്തു കൊണ്ടിരിക്കവെ ആണ് ' സന്തോഷത്തിന്‍റെ മരണത്തെ' പറ്റിയും 'സന്തോഷത്തിന്‍റെ മുറി'യെ പറ്റിയും കോട്ടയില്‍ വിരുന്നിന് വന്ന ആരോ അയാളോട് പറഞ്ഞത് . അത് കേട്ടതു മുതല്‍ അയാളുടെ കാലുകള്‍ അതുമായി പ്രണയത്തിലാവുകയും അവ അവിടെക്കു ചലിക്കാന്‍ തുടങ്ങുകയും ചെയ്തു ഒന്നിന്നും തടുക്കാനാവാത്ത വിധം അത് പ്രയാണമാരംബിക്കുകയും ചെയ്തു . അയാള്‍ മദ്രാസില്‍ നിന്നും അഫ്ഗാനിലേക്ക് വണ്ടി കയറി.
  
                                             തണുത്തതും  വരണ്ടതുമായ ഭൂമികളും മഞ്ഞു പര്‍വതങ്ങളും നീല തടാകങ്ങളും നിറഞ്ഞ കഞ്ചാവിന്റെ വിളനിലമായ ഹിന്ദുഖുശ്  സ്വര്‍ഗ ഭൂമി  പിന്നിട്ട് അഫ്ഗാനിലെ ആ സ്വര്‍ഗ ഭൂമിയിലെത്തി .
  
                                            സില്‍ക്ക് പാതയില്‍ അഫ്ഗാന് പ്രധാന റോള്‍ കിട്ടുന്നതിന് മുംബ് തന്നെ അവിടെ ഗ്രാമങ്ങളില്‍ ചെറിയ ചെറിയ പ്ലോട്ടുകളായി ഒപ്പിയം കൃഷി ഉണ്ടായിരുന്നു അതിനു കാരണം വടക്കന്‍ അഫ്ഗാനിന്റെ വരണ്ട ഉഷ്ണ കാലാവസ്ഥ പോപ്പി ചെടികള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായതാണ്  . അതിന് വേദ കാലത്തിന്റെ പഴക്കമുണ്ടെന്ന് വരെ പറയപ്പെടുന്നു . ഇന്നും അതിന് വലിയ മാറ്റമൊന്നുമില്ല . 

                                             അവിടെ വിശേഷപ്പെട്ട ഒരു തരം ഒപ്പിയം കൃഷിചെയ്യുന്ന തോട്ടങ്ങളുണ്ട് . അതിന് ചാരെ തന്നെ ഒരു മുറിയും ഉണ്ടാകും . അവിടെയാണ് സന്തോഷത്തിന്‍റെ മരുന്നെന്ന് ചരിത്രധീന കാലം മുതല്‍ അറിയപ്പെടുന്ന  ലഹരി മരുന്ന്‍ നിര്‍മിക്കുന്നത്. ആ മുറിയാണ് സന്തോഷത്തിന്‍റെ മുറി . അവിടെ ഉണ്ടാക്കുന്ന മരുന്ന്‍ കഴിച്ചവന് ലോകത്തില്‍ ലഭ്യമായ ഏറ്റവും വലിയ  സന്തോഷം അനുഭവപ്പെടുന്നു . മൊസാക് പര്‍വതത്തോളം കറുപ്പിന്‍റെ ലഹരി ആ മരുന്നിന്നുണ്ടെന്ന് ഒരു    പഴമൊഴി ഉണ്ട് . എന്തു തന്നെ ആയാലും അതിനെ പറ്റി അത് കഴിച്ചവര്‍ ആരും അതികം പറഞ്ഞിട്ടില്ല കാരണം അത് ആസ്വദിച്ചതിന് പകരമായി ആ മരുന്ന്‍ മരണം പ്രതിഫലമായി നല്കിയിരുന്നു . 
  
                                         
  ഒരുപാട് ദിവസത്തെ അലചലിന് ശേഷം ബാറ്റര്‍  പീറ്റെര്‍  ആ മുറി കണ്ടത്തി .ലോക പ്രശസ്തി നേടിയ സന്തോഷത്തിന്‍റെ മുറി കണ്ട് അയാള്‍ നെട്ടി പോയി.  അയാള്‍  ഊഹിച്ച പോലെയായിരുന്നില്ല അത് . ഒരു ചെറിയ പോപ്പിതോട്ടത്തിന്റെ മൂലയില്‍ തികച്ചും സാധാരണമായ ഒരു മുറി . അവിടെ കേറിച്ചെന്നപ്പോള്‍ ആരും അയാളെ നോകിയില്ല. ആരും ഒരു സായിപ്പ് ആ മുറിയില്‍ കഴറിയത് കണ്ടില്ല. കാരണം അവരാരും തന്നെ ആ ലോകത്തായിരുന്നില്ല . തീര്‍ത്തൂം വൃത്തി ഹീനമായ ആ മുറിയില്‍ അങ്ങുമിങ്ങുമായി ചിലര്‍ പ്രേതങ്ങളെ പോലെ കിടക്കുന്നത് പീറ്റര്‍ അരണ്ട വെളിച്ചത്തില്‍ കണ്ടു . ചിലര്‍ , അഹ്.. ഹാ... എന്നൊക്കെ മുരടുകയും , മറ്റുചിലര്‍ അള്ളാ ... ഹാ... 
  
                                    ആ മുറിയില്‍ നിന്നു വമിക്കുന്ന മണം തന്നെ അയാളെ അടിമ ആക്കി കഴിഞ്ഞിരുന്നു . ആരോ നീട്ടിയ ഒരു ചുരുട്ട് വലിച്ച് അയാളും അവരോടൊപ്പം ചേര്‍ന്നു . അയാള്‍ പതുക്കെ ഭൂമിക്കും സ്വര്‍ഗത്തിനുമിടയിലേക്ക് ഉയര്‍ന്നു . അങ്ങനെ അയാള്‍ അവിടെയുള്ളവരുമായി സ്വപ്നത്തില്‍ സംസാരിക്കാന്‍ പഠിച്ചു . അങ്ങനെ മൂന്നാം നാള്‍ പീറ്റര്‍ തന്‍റെ അവിശ്യം പറഞ്ഞു . അങ്ങനെ അവരുടെ നേതാവ് യദാര്‍ത്യത്തിനും സ്വപ്നത്തിനും ഇടയില്‍ നിന്നുകൊണ്ടു ആ മാന്ത്രിക മരുന്ന്‍ ഒരാഴ്ച്ച കൊണ്ട് നിര്‍മിച്ചു കൊടുത്തു . അത് കഴിച്ച പീറ്റെര്‍ ബാറ്റര്‍ ഉന്‍മാദത്തിന്‍റെ അങ്ങേ അറ്റത്ത് വച്ച് തന്‍റെ ശരീരവും ആത്മാവും തമ്മിലുള്ള അടിമത്തത്തിന്റെ വേരുകള്‍ ഭേദിച്ച് സന്തോഷത്തിന്‍റെ മരണം വരിക്കുകയും ചെയ്തു . ഭീകരമായ മരണഭയം അയാള്‍ മുറിച്ച് കടന്നുകാണുമോ?

                                     

No comments: