1

Sunday, October 20, 2013

നഷ്ടപ്പെട്ട അദ്ധ്യായം

author - al
കുഞ്ഞുനാളില്‍ താന്‍ കണ്ട പല മോഹങ്ങളുടെ സാഫല്യത്തിനായി അയാളൊരു  വൈദികനായി ; വളരേ കാലം കഴിഞ്ഞിട്ടും ആഗ്രഹിച്ച ആത്മീയ മണ്ഡലങ്ങളൊന്നും അയാള്‍ കണ്ടില്ല . അങ്ങനെ ഇരിക്കെ ഒരു
ഞാഴറായിച്ച രാത്രി അയാള്‍ തന്‍റെ ഉല്‍പതി പുസ്തകത്തിലേക്ക് മനോഹരമായ ഒരാദ്ധ്യയം എഴുതി ചേര്‍ത്തു .

                            "ആദിയില്‍ ഭൂമിയുടെ നിര്‍മാണ വേളയില്‍ ദൈവം പല രൂപങ്ങളും പരീക്ഷിച്ചു നോകിയിരുന്നു . സ്വാതന്ത്രം , സ്നേഹം തുടങ്ങിയവയുടെ നിര്‍മാണ വേളയില്‍ ഭൂമിക്ക് പരന്ന രൂപമായിരുന്നു . പര്‍വതങ്ങളും താഴ്വാരങ്ങളും വിതാനങ്ങളുമുള്ള പരന്ന രൂപം . എന്നിട്ട് ദൈവം സ്നേഹത്തെ താഴ്വാരത്തിലും സ്വാതന്ത്രത്തെ പര്‍വതത്തിന് മുകളിലും സ്ഥാപിച്ചു . എന്നിട്ട് പര്‍വതത്തിന്‍റെ ദേവനായി ചെകുത്താനെയും താഴ്വാരത്തിന്‍റെ ദേവനായി മാലാഘ മാരെയും നിയമിച്ചു . സ്വാതന്ത്രത്തെ ഭയപ്പെട്ട അടിമത്തം താഴ്വാരത്തില്‍ കഴിച്ചു കൂടുകയും ചെകുത്താന് ചുമതലയുള്ള മറ്റ് ദുഷ്പ്രവര്‍ത്തികള്‍ പര്‍വതങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു .

                               ലോകത്തില്‍ ഉള്ള ഏറ്റവും ഉന്നതമായത്തും സന്യാസികള്‍ക്ക് മാത്രം സാദ്ധ്യമാകുന്നതുമായ സഹോദര്യസ്നേഹം * ഏറ്റവും താഴ്ന്ന വിദാനമായ തടാകത്തിനടിയില്‍ അളിപിടിച്ചു കിടക്കുകയുംചെയ്തു . പര്‍വതത്തിനടിയിലുള്ള ഒരു സ്ഥാനത്ത് ദൈവം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ നിര്‍ണയിക്കുകയും ചെയ്തു . 

                               ഭവ്തിക ഭൂമിയുടെ രൂപം ഗോളമാകിയെങ്കിലും അവ അങ്ങനെ തന്നെ തുടര്‍ന്നു . "

 എന്നിട്ട് അയാള്‍ ഇങ്ങനെ പറഞ്ഞു - "മനുഷ്യന്‍റെ സൃഷ്ട്ടിക്കു ശേഷം അവര്‍ താഴ്വാരങ്ങളുടെ അനായാസം കൊണ്ട് അവിടെ ഓടിനടക്കുകയും പര്‍വതങ്ങളിലെ പ്രകാശം കണ്ട് പര്‍വ്വതാരോഹണത്തിന് മുതിരുകയും ഇടക്ഇടെ സ്നേഹത്തിന്‍റെ ആഗിരണം കൊണ്ട് തിരികെ മറിഞ്ഞ് വീണുകൊണ്ടും ഇരിക്കുന്നു .  "


No comments: