1

Sunday, October 6, 2013

ജനവും മരണവും ജീവിതവും

author :_ al

നഗരത്തിന്‍റെ തെരുവുകള്‍ രണ്ട് ആത്മഹത്യാ വാര്‍ത്ത കേട്ടാണ് അന്ന്‍ ഉണര്‍ന്നത് , രണ്ടുമരണങ്ങളിലും  ദുഖിക്കുന്നവരായി ആരും ഇല്ലായിരുന്നു .

പക്ഷേ കഥീജ ആത്മഹത്യചെയ്തത്  റഫീക് ഹോട്ടെലിലെ ജോലിക്കാര്‍ക്കെല്ലാം അല്‍ഭുദമായിരുന്നു . റഫീക് ഹോട്ടെലിലെ ജോലിക്കാരി യായിരുന്നു അവള്‍ . അവിടെ ഉള്ളതില്‍ വച്ചേറ്റവും നല്ല പാചകക്കാരി .

മനസില്‍ എന്തോ അലട്ടുന്നത് കൊണ്ടാവണം രാവിലെ വരുന്നമുതല്‍ ഹോട്ടലില്‍  അവള്‍ പൊട്ടിത്തെറിച്ച് നടക്കും . അവളോടു അവിടെ അര്‍കും ദേഷ്യമോ ഇഷ്ടമോ ഉണ്ടായിരുന്നില്ല .

പാചകത്തെ ഒരു കലയായി തന്നെ അവള്‍ ഇഷ്ടപ്പെട്ടു . അതുകൊണ്ട് അവളുടെ തൊഴിലിനേയും ഇഷ്ടപ്പെട്ടു . താന്‍ തിന്നുന്നതെന്തും  അതിനെക്കാള്‍ മികച്ച രീതിയില്‍ തനിക്കുണ്ടാക്കാനാവും എന്ന ആത്മവിശ്വസം ആവള്‍ക്കുണ്ടായിരുന്നു . അത് പലപ്പോയും ശെരിയാവുകവും ചെയ്തു .  . ഒരു വിഭവത്തിന്‍റെ രുചി എന്നത് അതിന്‍റെ മണവും രൂപവും സമയവും ചേര്‍ന്നതാണെന്ന്  അവള്‍ മനസിലാകിയിരുന്നു . അരിയുന്ന പച്ചക്കറികള്‍ മുതല്‍ കറിയെ അവളുടേതാക്കിയിരുന്നു . അരിയല്‍ പാചക കലയിലെ പ്രധാന ഘടകമാണ് .

 പക്ഷേ ഹോട്ടലിനു  വെളിയിലിറങ്ങുന്നതോടെയാണ് പ്രശ്നം ,

അവളുടെ രൂപം വളരേ മെല്ലിച്ചതും ഉയരം വളരേ കുറഞ്ഞതും  കറുത്തതും ആയിരുന്നു . മൂടികള്‍ നീളം കുറഞ്ഞതും വൃത്തികെട്ട എണ്ണ മെഴുക്കുള്ളതുമായിരുന്നു .മുലകളും തുടകളും ഒട്ടിയതുമായിരുന്നു , വസ്ത്രങ്ങള്‍ നുരുബിച് പഴകിയ സാരിയും തേഞ്ഞ കറുത്ത ആവായി ചെറുപ്പുമായിരുന്നു . പക്ഷേ അവള്‍ക്കും ചെറുപ്പത്തില്‍ കേള്‍ക്കാനുണ്ടായിരുന്നത്  സുന്ദരിയായ രാജകുമാരെന്‍റെയും സുന്ദരിയായ രാജകുമാരിയുടെയും കഥകള്‍ തന്നെയായിരുന്നു . മനസിന്‍റെ സുന്ദരതയെ വാഴ്ത്തുന്ന കഥകള്‍ അവള്‍ അപൂര്‍വമായേ കേട്ടതുള്ളൂ എന്നതില്‍ അവള്‍ അല്‍ഭുതപെട്ടു .

റഫീക് ഹോട്ടലില്‍ നിന്ന്‍ ചേരിയിലെ തന്‍റെ വീടുവരെ തെരുവിലൂടെയുള്ള യാത്രയില്‍ ആരും തന്നെ കാണുന്നില്ലേ എന്നവള്‍ക്ക് തോന്നി തുടങ്ങി . തിരക്കുള്ള തെരുവിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോളും ആരും തന്നെ തുറിച്ച് നോക്കുന്നതവള്‍ കണ്ടില്ല . ആരും അവളുടെ ശരീരത്തില്‍ മുട്ടാന്‍ ശ്രമിച്ചില്ല . ആരും അവളേ നോക്കി അശ്ലീലം പറയുന്നത് അവള്‍ കേട്ടില്ല .അവള്‍ക്ക് തന്നെ അവളുടെ സാന്നിധ്യം അനുഭവപ്പെടുന്നില്ല .  തെരുവിലൂടെ നടക്കുമ്പോള്‍ താന്‍ അത്യക്ഷ്യയാണെന്നവള്‍ക്ക് തോന്നിത്തുടങ്ങിയപ്പോള്‍ അവള്‍ ഇടക്കിടെ ഉറക്കെ കൂവിനോക്കും . അപ്പോള്‍ ആളുകള്‍ അവളേ തുറിച്ച് നോക്കുമ്പോള്‍ അവല്‍ക്ക് തോന്നി ഞാനൊരു വൃത്തികെട്ട ശബ്ദം മാത്രമാണോ എന്ന്‍ .

                പക്ഷെ അവള്‍ സ്വയം സുന്ദരിയാണെന്ന് തന്നെ വിശ്വസിച്ചു .  അവളുടെ മനോഹരമായ വലിയ കൃഷ്ണമണികളെ ചെറിയ കണ്‍കീര് വിരൂപമാകിയെന്നും .  ദാരിദ്രം അവളുടെ ശരീര പുഷ്ട്ടിയെ കവര്‍ന്നതാണെന്നും . അവള്‍ സ്വയം ആശ്വസിച്ചു .

                 അവള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചില്ല , അല്ലെകില്‍ അവള്‍ക്ക് വിവാഹം കഴിക്കാനാകുമായിരിക്കും  . വല്ല കുളനെയോ വായസനേയോ മറ്റോ , സമൂഹം ഒഴിവാക്കിയ ആരെകിലും , പക്ഷെ അവരില്‍നിന്നുണ്ടാകുന്ന കുഞ്ഞ് എന്തു പിഴച്ചു ? അവന്‍ തീര്‍ച്ചയായും സമൂഹത്തിന്‍റെ കണ്ണുകളില്‍ അയോഗ്യനായിരിക്കുമല്ലോ ...
                  പക്ഷെ കാലങ്ങള്‍കിടയിലെപ്പോയോ അവള്‍ ഒരു ആണ്‍ കുഞ്ഞിന്‍റെ  അമ്മയാകാന്‍ ആഗ്രഹിച്ചു  . തന്‍റെ രക്ഷയുടെ മാര്‍ഗമായി അവള്‍ ആ കുഞ്ഞിനെ കണ്ടു , അവള്‍ ഭരമേറിയ മനസിനെ താങ്ങാന്‍ ആ ഭാവനാ കുഞ്ഞിനെ ഏല്‍പ്പിച്ചു . അവന്‍റെ മുഴക്കങ്ങള്‍ അവളേ പതിയെ  ഭ്രാന്തിന്‍റെ മേച്ചില്‍ പുറത്തിലേക്കായച്ചു ... ഹോട്ടലില്‍ പാചകം ചെയ്യുന്ന അപൂര്‍വം ചില  നിമിഷങ്ങള്‍ ഒഴികെ അവള്‍ അവനെതന്നെ ഓര്‍ത്തു . ചില രാത്രികളില്‍ അവന്‍റെ കരച്ചില്‍ കേട്ടു അവള്‍ നെട്ടി ഉണര്‍ന്നു അവള്‍ക്കൊരു കുഞ്ഞിനെ വേണമായിരുന്നു . മനസിന്‍റെ പിടച്ചില്‍ താങ്ങാതാവുമ്പോള്‍ അവള്‍ തെരുവിലിറങ്ങി അങ്ങുമിങ്ങും നടക്കും .

                 അങ്ങനെ ഇരിക്കെ ഒരു ദിവസം അവള്‍ വാടക ഗര്‍ഭപാത്രത്തെ കുറിച്ച് കേട്ടത് . പണം അങ്ങോട്ട് കൊടുത്തെങ്കിലും ഒരു വാടക ഗര്‍ഭപാത്രമാകാന്‍ അവള്‍ ആഗ്രഹിച്ചു .പിറ്റേന്ന് രാവിലെതന്നെ അവള്‍ നഗരത്തിലെ വാടക ഗര്‍ഭപാത്ര ങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ പ്രത്യക്ഷയായി  . അവിടെ യുള്ളവരുടെ പുച്ഛത്തോടെ യുള്ള നോട്ടെത്തെ അവള്‍ ഗവ്നിച്ചില്ല . ഒടുവില്‍ അവളുടെ  ആവിശ്യമറിഞ്ഞ  മാനേജര് - "എന്താ നിന്‍റെ വിജാരം ? നിന്നെ നോക്കി ആരെങ്കിലും ...." പിന്നെ അവളൊന്നും കേട്ടില്ല , അവിടെനിന്ന്‍

                  ഇറങ്ങി ഓടുബോള്‍ അവളുടെ മനസ്സ് മുഴുവന്‍ ആശ്വാസത്തിന്‍റെ സഗീതമായിരുന്നു . ലോകത്തില്‍ ഏറ്റവും ആശ്വാസമേകുന്ന സഗീതം . പിന്നെ ഒന്നിന്നും അവളേ തടയുവാനാവുമായിരുന്നില്ലഅവള്‍ ഒരു തുണ്ട് പ്ലാസ്റ്റിക്ക് കയറിനെയും ദ്രവിച്ച വീടിന്‍റെ മച്ചിലും വിശ്വാസമര്‍പ്പിച്ചു .. അവ രണ്ടും അവളേ ചധിച്ചില്ല .

======================================
     


                     രാഗിണി നഗരത്തിലെ സുന്ദരിയായ ഒരു വേശിയായിരുന്നു യക്ഷിയെപ്പോലെ വശ്യതയാര്‍ന്ന  കണ്ണുകളും ശരീരവും ഉള്ളവള്‍ . വഴിവിട്ട ചെറുപ്പകാല സ്വതന്ത്ര  അഭിലാഷങ്ങളാണ് അവളേ ഒരു വേശിയാക്കിയത് . മറ്റ് വേശികളെ പോലെ അവള്‍ ഒരു വേശിയായതില്‍ പരിതഭിച്ചില്ല . പകരം ആഘോഷിക്കുകയായിരുന്നു വ്യത്യസ്ത വിയര്‍പ്പിന്‍റെ ഗന്ധങ്ങളെയും വ്യത്യസ്ത ബലങ്ങലങ്ങളെയും, ശരീരത്തിന്‍റെ ചൂടിനെയും സ്വതന്ത്രമായി അനുഭവിക്കാനുള്ള ഉബാദി യായ് അവള്‍ തന്‍റെ തൊഴിലിനെ കണ്ടു
   


.                      നീണ്ട് മൂര്‍ച്ചമേറിയ കണ്ണുകളും തടിച്ച ചൂണ്ടുകളും അവളുടെ മുഖത്തിനൊരു ദേവീ ഭാവം നല്കി . അവള്‍ തെരുവിലൂടെ നടക്കുന്നത് അര്‍ക്കും അവകണിക്കാനാവുമായിരുന്നില്ല . പുരുഷ വര്‍ഗത്തിന്‍റെ കണ്ണുകളെ അവളുടെ ശരീരത്തില്‍നിന്ന് പറിച്ചെടുക്കാന്‍ ആവാതിരിക്കുന്നതിന്ന് മറ്റൊരു കാരണമാണ് ഉണ്ടായിരുന്നത് ; ഇളം നെയ്യില്‍ പൊതിഞ്ഞ അവളുടെ വയറില്‍ എപ്പോയും നഗ്നമായി കിടക്കാറുള്ള വലിയ പൊക്കിള്‍ കുഴി .അത് അവളുടെ ആണ്‍ വര്‍ ഗത്തോടുള്ള സ്നേഹത്തിന്‍റെയും സ്വതന്ത്രത്തിന്റെയും പ്രക്യാബനമായിരുന്നു .


           അവള്‍ എപ്പോയും ചെറുപ്പക്കാരെ മാത്രമേ സീകരിച്ചിരുന്നുള്ളൂ . വിവാഹിതരായ ചെറുപ്പകാരെയായിരുന്നു അവള്‍ക്ക് താല്‍പര്യം . ഒരിക്കല്‍ അവളുമായി ബന്ധപ്പെട്ടാല്‍ പിന്നെ തങ്ങളുടെ ഭാര്യമാരുടെ  അപൂര്‍ണതകള്‍ അവര്‍ അറിയുകയും വേശികള്‍ക്ക് മാത്രം സാധ്യമാകുന്ന കൊഞ്ചലുകളും ഒലിപ്പികളും കൊണ്ട് അവള്‍ അവരുടെ ഹ്രദയത്തില്‍ വിടാതെ പിടിമുറുക്കുകയും ചെയ്യും . അവളുടെ സ്നേഹത്തിനായി അവര്‍ ഇരക്കുമ്പോള്‍ അവരുടെ കുടുംബത്തിന്‍റെ ശൂന്യത ഓര്‍ത്ത് അവള്‍ ഉല്ലാലെ പുച്ഛിക്കുമായിരുന്നു . അങ്ങനെ അവള്‍ തൊഴിലിനെ ആഘോഷമാക്കി ഇരിക്കുംബോഴായിരുന്നു  ഒരു പകല്‍

                  അവളതറിഞ്ഞത് താന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു എന്ന്‍ .അവളുടെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്ന ആ പുഞ്ചിരി മാഞ്ഞു .എന്തുകൊണ്ടോ അവള്‍ക്ക് ഗുളിക കഴിക്കാന്‍ മനസ്സ് വന്നില്ല . വീണ്ടും ഒരു ഗര്‍ഭചിത്രം അവള്‍ക്ക് ആലോചിക്കാനേ കഴിഞ്ഞില്ല .


                   ഒരു  രാത്രിയും പകലും കൂടി കഴിഞ്ഞപ്പോയെക്കും സ്ഥിതി ഗതികള്‍ ആകെ കുഴഞ്ഞ് മറിഞ്ഞിരുന്നു . അവളുടെ മനസ് നീറി നീറി ഭ്രാന്തമായി കഴിഞ്ഞിരുന്നു . അവള്‍ ഇടക്കിടെ വിളിച്ചുപറഞ്ഞു എനിക്കവനെ വളര്‍ത്തണം വീണ്ടുമവള്‍ യദാര്‍ത്യത്തിലേക്ക് ഊളയിടും . താന്‍ ഒരു വേശിയാണ് സമൂഹത്തിലെ ഒരു വശത്തേക്ക് മാത്രം തുറക്കുന്ന വാതിലുകളാന്നവ. ഞാന്‍ എങ്ങനെ അവനെ ഒരു വേശിയുടെ മകനായി വളര്‍ത്തൂം ?ആ പേരില്‍നിന്ന് അവനൊരിക്കലും മോജിതനാവാന്‍ കയിയില്ല . നൂറുകണക്കിന് പുരുഷന്മാരുടെ ശുക്ല കറ ചീഞ്ഞുകിടക്കുന്ന ഗര്‍ഭ പാത്രത്തില്‍ വളരാന്‍ മാത്രം അവന്‍ എന്തു തെറ്റ് ചെയ്തു? . എനിക്കൊരു കുഞ്ഞിനെ വേണ്ടാ .

            വീണ്ടും കുറേ കഴിയുമ്പോള്‍ അവള്‍ അവന്‍റെ കരച്ചില്‍ കേള്‍ക്കും . വീണ്ടും പറയും അവനെ ഞാന്‍ കൊല്ലാന്‍ മാത്രം അവനെന്ത് ചെയ്തു? ഞാന്‍ എന്തു സഹിച്ചെന്‍റെ മകനെ വളര്‍ത്തൂം . . പക്ഷെ അതവനിഷ്ട്ടപ്പെടുമോ?

                ഒരു തീരുമാനവുമില്ലാതെ അവളുടെ മനസ്സ് ചാക്രികമായി തിരിഞു കൊണ്ടിരുന്നു . മനസിന്റെ വേദന സഹിക്കാദാവുമ്പോള്‍ അവള്‍ തെരുവിലെക്കിറങ്ങി അങ്ങുമിങ്ങും ഓടി . അങ്ങനെ ഒരു ഓട്ടത്തിനിടെ അവളും ആ സംഗീതം കേട്ടു . മനുഷ്യ മനസുകള്‍ക്ക് ആശ്വാസമേകുന്ന ചെകുത്താന്‍റെ ഗീതം

            അവള്‍ പിന്നെ ആ ഗീതമല്ലാതെ മറ്റൊന്നും കേട്ടില്ല ... നഗരത്തിലെ ചീട്ടില്ലാതെ ഉറക്കുഗുളിക കിട്ടുന്ന നേജര്‍ മെഡിക്കല്‍സ് നിന്ന്‍ ഒരു കുപ്പി ഉറക്ക ഗുളിക വാങ്ങി അവളും അവള്‍ കേട്ട സഗീതത്തിന് പിറകേ പോയി...



No comments: